ഉണക്കമീൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ഇങ്ങനെ ചെയ്യൂ.. ഇനി ഉണക്കമീൻ വാങ്ങി കാശ് കളയണ്ട.!! Dry Fish Making at Home

നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ഉണക്കമീൻ എന്ന് പറയുന്നത്. എല്ലാവരും ഉപയോഗിക്കുന്ന ഒന്ന് തന്നെ ആണ് ഉണക്കമീൻ. എന്നാൽ മഴക്കാലമായി കഴിയുമ്പോൾ കടകളിൽ നിന്നും വാങ്ങുന്ന ഉണക്കമീന് ഇന്നത്തെ കാലാവസ്ഥയിൽ ഉപയോഗിക്കുവാൻ സാധിക്കുകയില്ല. വേണ്ട രീതിയിൽ മീൻ ഉണക്കാത്തത്ത് കുറച്ചുനാൾ കഴിയുമ്പോഴേക്കും മീൻ ചീത്തയാകുന്നതിനും അത് ചീത്ത ആയ ഒരു മണം

ഉണ്ടാകുന്നതിനും കാരണമായേക്കാം.അതുകൊണ്ടുതന്നെ ഇന്നത്തെ കാലാവസ്ഥയിൽ വീട്ടിൽ മീൻ ഉണക്കി എടുക്കുന്നതായിരിക്കും ഉത്തമം. എങ്ങനെ വളരെ എളുപ്പത്തിൽ സാധാരണക്കാർക്ക് പോലും ഉണക്കമീൻ ഉണക്കി എടുക്കാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഉണക്കാൻ ഉദ്ദേശിക്കുന്ന മീൻ നന്നായി കഴുകി വൃത്തിയാക്കി മീനിന്റെ ഉള്ളിലെ അഴുക്ക് ഒക്കെ നീക്കം ചെയ്യുകയാണ്. അതിനുശേഷം

അത് താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ കീറി കൈ ഉപയോഗിച്ച് മലർത്തി എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് നന്നായി ഉപ്പ് ചേർത്തു കൊടുക്കാം. നല്ല വെയിൽ ഉള്ള സമയമാണ് എങ്കിൽ വെയിലത്തു വച്ച് ഉണക്കി എടുക്കാം. അല്ലെങ്കിൽ വീട്ടിൽ ഓവൻ ഉള്ളവരാണെങ്കിൽ ഓവനിൽ വെച്ച് ചൂടാക്കി എടുക്കാവുന്നതാണ്. ഇത് നന്നായി ഓവനിൽ വെച്ച് ചൂടാക്കി എടുക്കുമ്പോൾ കടയിൽനിന്ന് നമ്മൾ വാങ്ങുന്ന ഉണക്കമീൻ പോലെ

മീൻ കിട്ടുന്നതായിരിക്കും. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണങ്ങൾ എന്ന് പറയുന്നത് ഒന്ന് നമുക്ക് ഇഷ്ടമുള്ള മീൻ ഉണക്കിയെടുക്കാൻ സാധിക്കുന്നു എന്നതും കടയിൽ നിന്ന് വാങ്ങുമ്പോൾ കെമിക്കലുകളും മറ്റും ചേർക്കുന്നത് വീട്ടിൽ ചെയ്യുമ്പോൾ നല്ല ഉണക്കമീൻ ലഭിക്കുന്നു എന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.. Video Credit : Mia kitchen

Rate this post

Comments are closed.