സന്തോഷം പറഞ്ഞറിയിക്കാനാകാതെ റോബിൻ; പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയ വൈറലാകുന്നു.!! Dr Robin Radhakrishnan’s Announcement Goes Viral Malayalam

Dr Robin Radhakrishnan’s Announcement Goes Viral Malayalam: ബിഗ്ഗ്ബോസ്സ് മലയാളം നാലാം സീസണിലൂടെ മലയാളിഹൃദയങ്ങൾ കവർന്ന താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും പാതിവഴിയില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ബി ബി റിയാലിറ്റി ഷോ തന്റെ കരിയറിലെതന്നെ ഏറ്റവും വലിയ നേട്ടമാക്കിയ താരമാണ് റോബിന്‍. ബിഗ്ബോസിലൂടെ ഉയർന്ന് വന്ന താരത്തിന് ബിഗ്‌ബോസ് ഷോ കഴിഞ്ഞ് പിന്നീട് മാസങ്ങള്‍ പിന്നിട്ടെങ്കിലും അന്നത്തെ അതേ നിലയില്‍ തന്നെ തന്റെ ആരാധകരെ ഇന്നും നിലനിർത്താന്‍ കഴിയുന്നു.

ഇപ്പോഴിതാ റോബിനെ തേടി മികച്ച റിയാലിറ്റി ഷോ എന്റർടെയ്നർക്കുള്ള രാജാ നാരായൺ ജി പുരസ്‌കാരവും വന്നെത്തിയിരിക്കുകയാണ്. ഈ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോള്‍ ശ്രദ്ധേയമായ ഒരു പ്രഖ്യാപനവും നടത്തിയാണ് റോബിൻ രാധാകൃഷ്ണൻ മടങ്ങിയത്. കേരളത്തിലെ ആരാധകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് തനിക്ക് ഈ വലിയ ബഹുമതി ലഭിക്കാൻ കാരണമെന്നാണ് റോബിൻ പറഞ്ഞത്.

ബിഗ്ഗ്ബോസ് ഹൗസിൽ നിന്നും റിയാസിനെ അടിച്ചെന്ന പേരിൽ പുറത്താക്കപ്പെട്ട റോബിൻ തിരിച്ചുവരാൻ വേണ്ടി ആരാധകർ ഒരുപാട് പ്രാർത്ഥിച്ചിരുന്നു എങ്കിലും താരത്തെ മടക്കിയെത്തിക്കാൻ ഷോയ്ക്ക് സാധിച്ചില്ല. മത്സരത്തിലെ വിജയിയായ ദിൽഷ പ്രസന്നനുമായി റോബിൻ പ്രണയബന്ധത്തിൽ ആണെന്നുള്ള വാർത്തകൾ പരന്നിരുന്നു. പക്ഷേ ഇതിലൊന്നും സത്യമുള്ളതായി ചില ആരാധകർക്ക് തോന്നിയിരുന്നില്ല. ദിൽഷ ബിഗ്ബോസ് ഹൗസിൽ അഭിനയിച്ചതാണെന്ന് ആരാധകർ പറഞ്ഞിരുന്നു.

റോബിനുമായി തനിക്ക് പ്രണയമല്ല സൗഹൃദമാണുള്ളത് എന്ന് ദിൽഷ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ റോബിൻ പിന്നീട് ആരതി പൊടിയുമായി വിവാഹം ഉറപ്പിച്ച വാർത്തകളായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഇപ്പോൾ ഡോക്ടർ റോബിനും ആരതിയും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും റോബിൻ തന്നെ തന്റെ സോഷ്യൽ മീഡിയ പേജ് വഴി ആരാധകരിലേക്ക് എത്തിക്കുന്നുമുണ്ട്.

Comments are closed.