ആരാധകരോട് ഏറ്റവും പ്രധാനപ്പെട്ട അഭ്യർത്ഥനയുമായി ഡോക്ടർ റോബിൻ.!!ഇനി അത്‌ വേണ്ട, എല്ലാം ഇവിടെ അവസാനിപ്പിക്കണം.!! കൈകൂപ്പി പറഞ്ഞ് റോബിൻ.!! Dr.Robin Radhakrishnan

ബിഗ്ബോസ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് ശേഷം റോബിൻ എത്തുന്നത് ബിഗ്സ്ക്രീനിലേക്കാണ്. ടോം ഇമ്മട്ടിയുടെ ചിത്രത്തിൽ ആരതി പോടി റോബിന്റെ നായികയാകും. ഇതിനുപുറമേ മറ്റൊരു മലയാള ചിത്രത്തിൽ റോബിൻ അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രത്തിൽ വില്ലനായി എത്തുന്നത് ഡോക്ടർ റോബിനാണ്. ഇതിനിടെ ആരതിയോടുള്ള തൻറെ പ്രണയം ഡോക്ടർ വെളിപ്പെടുത്തുകയും

വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബിഗ്ബോസിൽ ആയിരിക്കുമ്പോൾ ഡോക്ടർ റോബിൻ ദിൽഷയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ ദിൽഷ ഡോക്ടറുമായുള്ള തൻറെ സൗഹൃദം പോലും അവസാനിപ്പിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ഇതിൻറെ പേരിൽ വലിയ സൈബർ ആക്രമണം തന്നെയായിരുന്നു ദിൽഷ നേരിട്ടത്.

ഇപ്പോൾ ഡോക്ടർ റോബിൻ ആരതിയെ വിവാഹം കഴിക്കുന്നു എന്ന വാർത്ത പുറത്തുവരുമ്പോഴും ദിൽഷയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ദിൽഷയുടെ കുടുംബസുഹൃത്തായ സൂരജും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ആക്രമണത്തിന് ഇരയാവുകയാണ്. ഈ സാഹചര്യത്തിലാണ് ഡോക്ടർ റോബിൻ ആരാധകരോട് ഒരു അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് ദിൽഷയോട് പ്രണയമുണ്ടായിരുന്നു എന്നത് സത്യമാണ്. അത് അവസാനിച്ച വിഷയമാണ്. ദിൽഷക്ക് ദിൽഷയുടെ ജീവിതമുണ്ട്, കരിയറും.

തനിക്കും അങ്ങനെ തന്നെ. ഒന്നും തമ്മിൽ കണക്ട് ചെയ്യരുത്. എല്ലാ പ്രശ്നങ്ങളും ഇവിടെ അവസാനിക്കട്ടെ എന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിലും ഇനിയും ദിൽഷയെ വിമർശിക്കരുത്. സൂരജിനോടുള്ള പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു. ഇനി അതൊന്നും വേണ്ട. ഡോക്ടർ റോബിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകർ ഡോക്ടർക്ക് കട്ട സപ്പോർട്ടുമായി രംഗത്തെത്തി കഴിഞ്ഞു. ഇതാണ് ഞങ്ങളുടെ ഡോക്ടർ, ഞങ്ങളുടെ ഡോക്ടർ ഇങ്ങനെയേ ചെയ്യൂ എന്നാണ് പ്രേക്ഷകർ പറയുന്നത്.

Comments are closed.