റിയാലിറ്റി ഷോയിലെ ടോമും ജെറിയും വീണ്ടും നേർക്കുനേർ.!! ജാസ്മിൻ എം മൂസയുമായുള്ള വീഡിയോ കോൾ പങ്കുവെച്ച് റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണൻ.!! Dr Robin Radhakrishnan And Jasmin M Moosa Latest Instagram Post

ബിഗ്‌ബോസ് എന്ന മലയാളം ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായവരാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും, ജാസ്മിൻ എം മൂസയും. ഏഷ്യാനെറ്റ് ആണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്തത്. റിയാലിറ്റി ഷോയുടെ സീസൺ ഫോറിലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ മാത്രമല്ല ആക്ടർ, മോട്ടിവേറ്റർ,

എന്നിങ്ങനെ നിരവധി മേഖലകളിൽ റോബിൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങളിൽ നിന്നും ഉയർന്നു വന്ന ഒരു വ്യക്തിയാണ് ജാസ്മിൻ എം മൂസ. അതുകൊണ്ടുതന്നെ ശക്തമായ നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള തന്റേടമുള്ള വ്യക്തിയാണ് താരം.ബോഡിബിൽഡർ, സർട്ടിഫയ്ഡ് ഫിറ്റ്നസ് ട്രെയിനർ, പബ്ലിക് ഫിഗർ, എന്നിങ്ങനെ ജാസ്മിനും തിളങ്ങുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ടോം ആൻഡ് ജെറി കോംബോ എന്നാണ് ഇരുവരും വിശേഷിപ്പിക്കപ്പെടാറ്. തമ്മിലുള്ള വഴക്ക് റിയാലിറ്റി ഷോയിലെ ഹൈലൈറ്റ് ആയിരുന്നു. റോബിന്റെ പല വാദങ്ങളും ജാസ്മിൻ ശരിവെച്ചു കൊടുക്കാറില്ലായിരുന്നു. തിരിച്ചും അങ്ങനെ തന്നെ. റോബിന്റെ ആരാധകരെ കണ്ട് അന്ന് കേരളം ഞെട്ടിത്തരിച്ചിരുന്നു. അത്രമാത്രം ഫാൻസ് സപ്പോർട്ടുള്ള ഒരു വ്യക്തിയായിരുന്നു റോബിൻ .

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ജാസ്മിനും റോബിനും തമ്മിൽ സുഹൃത്തുക്കൾ ആയി തുടർന്നു. ഇപ്പോഴിതാ റോബിൻ തന്റെ ഔദ്യോഗിക പേജിലൂടെ ഇരുവരും തമ്മിലുള്ള ആദ്യത്തെ വീഡിയോ കോൾ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.”our first vedio call.spred love, keep smiling “എന്ന അടിക്കുറിപ്പോടെയാണ് റോബിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Comments are closed.