ഡോക്ടർ റോബിനും ആരതിയും ലാലേട്ടനെ കാണാനെത്തി.!!റോബിൻ മച്ചാന്റെ സന്തോഷം കണ്ടോ| Dr Robin and Arati came to See Laletan

ഡോക്ടർ റോബിനും ആരതിയും ഒരുമിച്ച് ലാലേട്ടനെ കാണാനെത്തി… ലാലേട്ടന്റെ ഫ്ലാറ്റിൽ. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡോക്ടർ റോബിൻ തന്നെയാണ് ഈ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ആദ്യം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട ഒരാൾ തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ പങ്കെടുത്ത ഡോക്ടർ റോബിൻ ഇന്ന് ജനഹൃദയങ്ങളിൽ അനിഷേധ്യമായ ഒരു സ്ഥാനം തന്നെയാണ് നേടിയെടുത്തിയിരിക്കുന്നത്.

ഒരു അഭിമുഖത്തിനിടയിലാണ് ഡോക്ടർ റോബിൻ ആരതിയെ പരിചയപ്പെടുന്നത്. പിന്നീട് ആരതിയുമായി ഡോക്ടർ സൗഹൃദത്തിലായി. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചോദ്യം. ഡോക്ടർ റോബിൻ ഏറെ ആരാധിക്കുന്ന ഒരാളാണ് മോഹൻലാൽ. ബിഗ്‌ബോസ് ഷോയിൽ വെച്ച്‌ തന്നെ പ്രേക്ഷകർക്ക് വ്യക്തമായിട്ടുള്ള ഒരു കാര്യം തന്നെയാണത്. ഇപ്പോൾ ആരതിയുമായി ഡോക്ടർ റോബിൻ ലാലേട്ടന്റെ ഫ്ലാറ്റിൽ എത്തിയിരിക്കുകയാണ്.

ഡോക്ടർ റോബിന്റെ പുതിയ ചിത്രത്തിൽ ആരതിയാണ് നായിക. മാത്രമല്ല മറ്റൊരു ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ഡോക്ടർ റോബിൻ വില്ലനായും എത്തുന്നുണ്ട്. പൂർണ്ണമായും സിനിമയിലേക്ക് ചേക്കേറുന്ന ഡോക്ടർ ലാലേട്ടന്റെ അടുത്തെത്തിയത് അനുഗ്രഹം വാങ്ങാൻ എന്നാണ് ആരാധകരുടെ നിരീക്ഷണം. ഇപ്പോൾ റോബിനൊപ്പം എപ്പോഴും ആരതിയെ കാണുന്നതോടെ ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന സംശയവും പ്രേക്ഷകരിൽ വർധിക്കുകയാണ്.

റോബിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം തന്നെ നിറഞ്ഞുനിൽക്കുന്നത് ആരതിയാണ്. റോബിനുമായുള്ള അഭിമുഖത്തിന് മുമ്പ് ആരതിയെ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് ആരതിയുടെ താരമൂല്യം ഉയർന്നിരിക്കുകയാണ്. തന്നെ ഇത്രത്തോളം പിന്തുണക്കുന്നതിന് പല തവണ ആരതി ഡോക്ടർ റോബിന് പരസ്യമായി നന്ദി അറിയിച്ചിരുന്നു. ഇവരുടേത് പ്രണയം തന്നെയാകട്ടെ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ആഗ്രഹം.

Comments are closed.