ദോശകല്ലിൽ ദോശ ഒട്ടിപിടിക്കുന്നുണ്ടോ എന്ന് തുടങ്ങി 10 കിച്ചൻ ടിപ്സ്.. ഇതൊന്നു കണ്ടുനോക്കൂ ഉപകാരപ്പെടും തീർച്ച.!!

“ദോശകല്ലിൽ ദോശ ഒട്ടിപിടിക്കുന്നുണ്ടോ എന്ന് തുടങ്ങി 10 കിച്ചൻ ടിപ്സ്” വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും അടുക്കള നുറുങ്ങുകളും നമുക്കിവിടെ പരിചയപ്പെടാം. ഈ ടിപ്പുകൾ അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇവയെല്ലാം ഏറെ പ്രയോജനകരമായിരിക്കും. ഇഷ്ടമായാൽ എല്ലാവരും ഷെയർ ചെയ്യുവാനും ലൈക്ക് ചെയ്യുവാനും മറക്കല്ലേ..

നമ്മുടെ അടുക്കളയിലേക്ക് അത്യാവശ്യം വേണ്ടുന്ന ചില ടിപ്പുകൾ ആണിവ. ആദ്യത്തെ ടിപ്പ് നമ്മൾ ദോശ തയ്യാറാക്കുമ്പോൾ പലർക്കും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് ദോശ കല്ലിൽ ദോശ പിടിക്കുന്നത്. കുറെ നാൾ ഉപയോഗിക്കാതിരുന്ന ശേഷം പെട്ടെന്ന് ദോശ ഉണ്ടാക്കുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത് എളുപ്പത്തിൽ ശരിയാക്കാവുന്നതാണ്. ഇതിനായി ഈ കല്ലിൽ വാളൻപുളി വെള്ളത്തിലിട്ട് ഈ വെള്ളം കല്ലിലേക്ക് ഒഴിക്കുക.

പുളി നല്ലതുപോലെ എല്ലായിടത്തേക്കും പറ്റിച്ചശേഷം ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചു എല്ലായിടത്തേക്കും ആകുന്നവിധത്തിൽ സ്‌പ്രെഡ്‌ ചെയ്തു ചിക്കി എടുക്കണം. ഇതിലേക്ക് എണ്ണ ചേർത്ത് ദോശ തയ്യാറാക്കുകയാണെങ്കിൽ ഒട്ടും തന്നെ അടിയിൽ പിടിക്കുകയില്ല. അടുത്ത ടിപ്പ് സവാള പകുതി മുറിച്ചശേഷം ഇതിൽ എണ്ണ സ്‌പ്രെഡ്‌ ചെയ്തു ദോശ കല്ലിൽ സ്‌പ്രെഡ്‌ ചെയ്യുക. ഇതുപോലെ തന്നെ ഉരുളക്കിഴങ്ങും ചെയ്യാവുന്നതാണ്.

ഇത് രണ്ടും ചെയ്താലും ദോശ കല്ലിൽ നിന്നും എളുപ്പത്തിൽ എടുക്കാവുന്നതാണ്. സവാള കണ്ണ് നേരത്തെ എളുപ്പത്തിൽ അരിയുന്നതിനുള്ള ടിപ്പും വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. കൈയിൽ ഏതെങ്കിലും എണ്ണ ഒഴിച്ച് പച്ചമുളക് അരിയുകയാണെങ്കിൽ ഒട്ടും തന്നെ കയ്യ് എരിയുകയില്ല. പാൽ തിളപ്പിക്കുമ്പോൾ പുറത്തേക്ക് തിളച്ചുപോകാതിരിക്കുവാൻ ചെയ്യേണ്ട കാര്യം വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Vichus Vlogs

Rate this post

Comments are closed.