ഇനി ഒരിക്കലും ദോശ കല്ലിൽ ഒട്ടിപ്പിടിക്കില്ല.!! ദോശക്കല്ല് എന്നും നോൺ സ്റ്റിക്ക് പോലിരിക്കും ഈ ട്രിക്ക് ചെയ്താൽ; ദോശക്കല്ല് സീസൺ ചെയ്യാൻ ഇങ്ങിനെ ചെയ്തു നോക്കൂ.!! Dosa Pan easy Seasoning

Dosa Pan easy Seasoning tips : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുട. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. ഓണ്ടുള്ള നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ.. ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി

വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദോശച്ചട്ടി സീസൺ ചെയ്യാതെ ഉപയോഗിക്കുകയും അസാധ്യമാണ്. അതുകൊണ്ട് തന്നെ ദോശ ചട്ടി എളുപ്പത്തിൽ സീസൺ ചെയ്യുന്നതിനുള്ള ചിയ മാര്ഗങ്ങള് നമുക്ക് സ്വീകരിക്കാവുന്നതാണ്. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല് സീസൺ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസിലാക്കാം. ആദ്യം തന്നെ കല്ല് രണ്ടോ മൂന്നോ തവണ സോപ്പ് ഇട്ട് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകണം. ശേഷം കല്ലിലെ വെള്ളം പൂർണ്ണമായും പോകുന്ന രീതിയിൽ തുടച്ചെടുക്കുക. അതിലേക്ക് ഒരുപിടി അളവിൽ

കല്ലുപ്പ് കൂടി ഇട്ട ശേഷം നല്ലതുപോലെ കൈ ഉപയോഗിച്ച് ഉരച്ച് കൊടുക്കുക. കല്ലിലെ കറുത്ത പൊടിയെല്ലാം ഉപ്പിലേക്ക് പറ്റിപ്പിടിക്കുന്ന രീതിയിൽ വേണം കല്ല് കിട്ടാൻ. ശേഷം വീണ്ടും ദോശക്കല്ല് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. കല്ലിലേക്ക് അല്പം പുളിവെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി കളയുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം കല്ലിലുള്ള മുട്ട നല്ല രീതിയിൽ ചുരണ്ടിയെടുക്കുക. ദോശക്കല്ല് വീണ്ടും വെള്ളത്തിൽ കഴുകി നല്ലതുപോലെ തുടച്ചെടുക്കുക. അതിനുശേഷം കല്ലി ൽ അല്പം വെളിച്ചെണ്ണ തടവി മാവ് ഒഴിച്ച് പരത്താവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്താൽ ദോശ വളരെ എളുപ്പത്തിൽ കല്ലിൽ നിന്നും

അടർത്തിയെടുക്കാനായി സാധിക്കും. എന്നാലും ആദ്യമായി ഉണ്ടാക്കുന്ന ദോശ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഈയൊരു രീതിയിൽ ദോശക്കല്ല് എളുപ്പത്തിൽ സീസൺ ചെയ്ത് എടുക്കാവുന്നതാണ്. അത് കൂടാതെ വേറെയും ഒട്ടനവധി മാർഗങ്ങൾ ദോശച്ചട്ടി സീസൺ ചെയ്യുന്നതിനായി സ്വീകരിക്കാവുന്നതാണ്. സവാള നെടുകെ മുറിച്ച ശേഷം അത് ദോശക്കല്ലിൽ ഉരച്ചു കൊടുക്കുകയാണെങ്കിൽ ദോശ കല്ലിൽ ഒട്ടിപ്പിക്കാതെ ഇരിക്കുന്നതിനായി സഹായിക്കും. ഇങ്ങനെ ഉള്ള ടിപ്പുകൾ ഏതൊക്കെയെന്ന് കൂടുതൽ അറിയുന്നതിനും കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Dosa Pan easy Seasoning Video Credit : SajuS TastelanD

Comments are closed.