കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ നെല്ലിക്ക ഉപ്പിൽ ഇടാൻ ഇങ്ങനെ ചെയ്യു.!! Do this to put the gooseberry in the salt

നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. എന്തുകൊണ്ടാണ് കടയിൽ നിന്നും കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് ഇന്ന് നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന നെല്ലിക്ക ഉപ്പിലിട്ടതിനേക്കാൾ സ്വാദ് കൂടുന്നത് എന്ന് അറിയാമോ. അതിന് ചില സൂത്രവിദ്യകൾ ഉണ്ട്.

കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ നെല്ലിക്ക ഉപ്പിലിട്ടത് കഴിക്കണമോ എങ്കിൽ ഇനി മുതൽ ഇങ്ങനെ വീടുകളിൽ നെല്ലിക്ക ഉപ്പിലിടു. നെല്ലിക്ക ഉപ്പിലിടുന്നതിനു മുമ്പായി നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഉപ്പും മുളകും നെല്ലിക്കയിൽ നന്നായി പിടിക്കുന്നതിനായി നെല്ലിക്കയുടെ ഓരോ ഭാഗങ്ങളിൽ ചെറുതായി മുറിച്ചു കൊടുക്കുക. ശേഷം നെല്ലിക്ക നല്ലതുപോലെ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് അൽപം ചൂടാക്കുക.

ആവശ്യത്തിന് ഉപ്പും ചേർത്ത്, അതിനുശേഷം വേണം വെള്ളം ചൂടാക്കാൻ. ഇനി നെല്ലിക്കയിൽ എരിവ് കിട്ടുന്നതിനായി അല്പം കാന്താരിമുളകും ഒരു കഷണം ഇഞ്ചി നന്നായി വൃത്തിയാക്കിയതും എടുക്കുക. വെള്ളം നന്നായി ചൂടായ ശേഷം അതിലേക്ക് നെല്ലിക്ക ചേർത്ത് കൊടുക്കുക. വെള്ളം നെല്ലിക്കയിട്ട് തിളച്ചതിനു ശേഷം തീ ഓഫ് ചെയ്ത് അതിലേക്ക് കാന്താരിമുളകും ഇഞ്ചിയും ചേർക്കുക. ഇഞ്ചി ചതച്ചാണ്

ചേർക്കേണ്ടത്. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി minnus tasty kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.