
കുടുംബ ക്ഷേത്രത്തിൽ തീർച്ചയായും പോകണമെന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്.. തീർച്ചയായും അറിഞ്ഞിരിക്കണം.!! Do This offering in the family temple Malayalam
Do This offering in the family temple Malayalam : ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ കുടുംബങ്ങൾക്കും ഓരോ കുടുംബക്ഷേത്രങ്ങൾ ഉണ്ടായിരിക്കും. അത് അച്ഛൻ തായ് വഴിയോ അമ്മ തായ് വഴിയോ ഉണ്ടാകാറുണ്ട്. എന്നാൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം കുടുംബക്ഷേത്രത്തിൽ പോകാറില്ല എന്നതാണ്. മറിച്ച് മറ്റുപല ക്ഷേത്രങ്ങളിലും ദർശനങ്ങൾ നടത്താറുമുണ്ടായിരിക്കും.
എന്നാൽ കുടുംബ ക്ഷേത്ര ദർശനം നടത്താതെ ഏത് ക്ഷേത്രത്തിൽ ദർശനം നടത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതിന്റെ കാരണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പരദേവതയുടെ പ്രീതി ലഭിക്കാത്തതു കൊണ്ടാണ് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.അതുകൊണ്ടു തന്നെ വർഷത്തിൽ ഒരുതവണയെങ്കിലും കുടുംബ ക്ഷേത്രത്തിൽ പോയി ആവശ്യമുള്ള വഴിപാടുകളെല്ലാം നടത്തി പ്രാർത്ഥിക്കുക എന്നത് വളരെ പ്രധാനമായ കാര്യമാണ്.

കുടുംബ ക്ഷേത്രത്തിൽ പോയി ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് മറ്റ് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥനയും വഴിപാടുകളും നടത്തേണ്ടത്. കുടുംബ ക്ഷേത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ 7 പൂർവികർ ഏത് അമ്പലമാണോ സ്വന്തം കുടുംബക്ഷേത്രമായി കണക്കാക്കുന്നത് അതിനെയാണ്. സാധാരണയായി സ്ത്രീകളെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ അവരുടെ ഭർത്താവിന്റെ
തായ് വഴി വരുന്നതാണ് കുടുംബക്ഷേത്രമായി പറയപ്പെടുന്നത്. ഭർത്താവിന്റെ കുടുംബത്തിന്റെ കുല ദേവതയെയാണ് വിവാഹിതരായ സ്ത്രീകൾ കുടുംബ ക്ഷേത്രമായി കണക്കാക്കേണ്ടത്. കുടുംബ ക്ഷേത്രം അറിയാത്തവരാണ് എങ്കിൽ നിങ്ങളുടെ മുൻ തലമുറയോട് ചോദിച്ച് കൃത്യമായി വിവരങ്ങൾ മനസ്സിലാക്കി അമ്പലദർശനം നടത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories
Comments are closed.