എല്ലാ മനഃപ്രയാസങ്ങളും മാറും, ആഗ്രഹിച്ച കാര്യം നടന്നിരിക്കും.. ദേവീ ക്ഷേത്രത്തിൽ ഈ ഒരൊറ്റ വഴിപാട് ചെയ്യൂ.!! Do This Offering At Devi Temple
Do This Offering At Devi Temple : ഏത് വീട്ടിൽ നോക്കിയാലും ഒന്ന് അല്ലെങ്കിൽ മറ്റൊരു പ്രശ്നം കാരണം മനസ്സ് വിഷമിച്ചിരിക്കുന്നത് കാണാം. അല്ലേ. ഒന്നുകിൽ തൊഴിൽ ഇല്ലായ്മ. അല്ലെങ്കിൽ ദാരിദ്ര്യം, അസുഖങ്ങൾ, വിവാഹ തടസ്സം, വന്ധ്യത അങ്ങനെ അനവധി നിരവധി കാരണങ്ങൾ കാരണം വിഷമിക്കുന്നവർ ആണ് നമുക്ക് ചുറ്റും. ഈ കലികാലത്ത് നാമജപവും ദേവിയെ മനമുരുകി പ്രാർത്ഥിക്കുകയും ആണ്
ഏറ്റവും വലിയ പരിഹാരം. വളരെയധികം മനഃപ്രയാസം ഉണ്ടാവുമ്പോൾ ആണല്ലോ നാം ദേവിയെ ഭജിക്കുന്നത്. മനഃപ്രയാസം ഒഴിഞ്ഞു വീട്ടിൽ ഐശ്വര്യം നിറയാനും ആഗ്രഹിച്ച കാര്യം നടക്കാനും ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്‌താൽ മതി. അത് എന്താണ് എന്നല്ലേ. വീടിന്റെ അടുത്തുള്ള ഏതെങ്കിലും ദേവീ ക്ഷേത്രത്തിൽ നാരങ്ങാമാല സമർപ്പിക്കുന്നത് ആണ് ആ വഴിപാട്. ദുർഗയോ, ഭദ്രകാളിയോ അങ്ങനെ ഏത് ദേവി ആയാലും പ്രശ്നമില്ല. വീടിന്റെ അടുത്തുള്ള ദേവീ ക്ഷേത്രം ആയിരിക്കണം.
അത് നിങ്ങളുടെ കുടുംബക്ഷേത്രം ആണെങ്കിൽ അത് അത്യുത്തമം. നാരങ്ങാമാല സമർപ്പിക്കുമ്പോൾ കഴിയുമെങ്കിൽ സ്വയം കോർക്കുക. കടയിൽ നിന്നും പറഞ്ഞു ചെയ്യിക്കുന്നത് ആയാലും പ്രശ്നം ഒന്നും ഇല്ല. നാരങ്ങാമാല കോർക്കാനായി പതിനെട്ട്, നാൽപ്പത്തി എട്ട്, അറുപത്തി എട്ട് അല്ലെങ്കിൽ നൂറ്റിയെട്ടു നാരങ്ങ എടുക്കുക. ഇങ്ങനെ മാസത്തിൽ ഒരിക്കൽ നാരങ്ങാ മാല സമർപ്പിച്ചാൽ മതിയാവും. അമ്മയോടുള്ള കടുത്ത വിശ്വാസവും ഭക്തിയും മാത്രം മതി. മനമുരുകി പ്രാർത്ഥിച്ചാൽ തീർച്ചയായും അമ്മ വിളി കേൾക്കും.
അതേ സമയം പരീക്ഷണാർത്ഥം ഈ വഴിപാട് ചെയ്യാൻ പാടില്ല. അതു പോലെ തന്നെ വീട്ടിൽ എത്ര പേരുണ്ടോ അത്രയും തന്നെ വെള്ളി രൂപ എടുത്തിട്ടു മൂന്ന് പ്രാവശ്യം വീതം തലയ്ക്കുഴിഞ്ഞു അമ്പലത്തിൽ കാണിയ്ക്ക അർപ്പിക്കുക. വഴിപാട് നടത്തേണ്ട രീതി വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. ഇതുപോലെ നിങ്ങളും തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit : Infinite Stories
Comments are closed.