
വീട്ടിൽ നിലവിളക്കിനോടൊപ്പം വയ്ക്കുന്ന കിണ്ടിയിലെ വെള്ളം ഒരിക്കലും ഇങ്ങിനെ ചെയ്യല്ലേ.. ഭയങ്കര ദോഷമാണ്.!! കിണ്ടിയിലെ വെള്ളം കളയേണ്ട ശരിയായ സ്ഥലം ഇതാണ്.!! Do Not Pour The Water From The Kindi in this Place Malayalam Astrology
Do Not Pour The Water From The Kindi in this Place Malayalam Astrology : ഹൈന്ദവ വിശ്വാസ പ്രകാരം മിക്ക വീടുകളിലും സന്ധ്യാ സമയത്ത് നിലവിളക്ക് കത്തിച്ച് വെക്കാറുണ്ട്. അതോടൊപ്പം തന്നെ ഒരു കിണ്ടിയിൽ വെള്ളവും പൂവും നിറച്ചു വക്കുന്ന രീതിയും തുടർന്ന് വരുന്നു. സന്ധ്യാ സമയത്ത് മാത്രമല്ല രാവിലെയും ഇതുപോലെ വിളക്ക് കത്തിച്ച്, കിണ്ടിയിൽ വെള്ളം വയ്ക്കുന്ന നിരവധി പേരുണ്ട്. എന്നാൽ മിക്കപ്പോഴും പലരും ചെയ്യുന്ന ഒരു പ്രധാന അബദ്ധമാണ് ഇത്തരത്തിൽ വിളക്കിനോടൊപ്പം
വയ്ക്കുന്ന കിണ്ടിയിലെ വെള്ളം വാഷ് ബേസിൻ, അല്ലെങ്കിൽ മലിന ജലം പോകുന്ന പൈപ്പിലൂടെ ഒഴുക്കി വിടുന്നത്. പലപ്പോഴും അറിവില്ലായ്‍മ കൊണ്ടാണ് ഇത് ചെയ്യുന്നത് എങ്കിലും ഹൈന്ദവ വിശ്വാസ പ്രകാരം ഒരു തെറ്റായ കാര്യമാണ് ഇവിടെ സംഭവിക്കുന്നത്.ദൈവത്തിന് പൂജിക്കാനായി വച്ച വെള്ളം ഒരു കാരണ വശാലും വാഷ് ബേസിൻ, സിങ്ക് എന്നിവിടങ്ങളിൽ ഒഴുക്കി കളയരുത്. മറിച്ച് വീട്ടിൽ വളർത്തുന്ന ചെടികൾക്ക് ചുവട്ടിൽ ഒഴിച്ച്

കൊടുക്കാവുന്നതാണ്. മലിന ജലം പോകുന്ന പൈപ്പിൽ കിണ്ടിയിലെ വെള്ളവും പൂവും ഒഴിച്ചു കൊടുക്കുമ്പോൾ അത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് കൊണ്ടു വരുന്നത്. ചെടികളിൽ തന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ള ചെടികളായി അറിയപ്പെടുന്ന തുളസി, മഞ്ഞൾ, കറ്റാർവാഴ അല്ലെങ്കിൽ മഞ്ചാടി എന്നിവയുടെ ചുവട്ടിലായാണ് കിണ്ടിയിലെ വെള്ളം ഒഴിച്ച് കൊടുക്കേണ്ടത്. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഇത്തരത്തിൽ ഒരു ചെടിയെങ്കിലും
വളർത്തി കിണ്ടിയിലെ വെള്ളം അതിന് ചുവട്ടിലായി ഒഴിച്ച് കൊടുക്കാവുന്നതാണ്. വീടിനകത്ത് പോസിറ്റീവ് എനർജി നിറയാനും ദൈവികസാന്നിധ്യം നില നിർത്താനും നിത്യവും നിലവിളക്ക് കത്തിച്ച് കിണ്ടിയിൽ വെള്ളം വയ്ക്കുകയും അത് മുകളിൽ പറഞ്ഞ രീതിയിൽ ഒഴുക്കി കളയുകയും ചെയ്യുന്നത് വഴി സാധിക്കുന്നതാണ്. ഏതൊരു കാര്യം നാം ചെയ്യുമ്പോഴും അതിന്റെ ശരിയായ രീതികളിലൂടെ ചെയ്തില്ലെങ്കിൽ അവ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല.video credit :Infinite Stories
Comments are closed.