എത്ര കറ പിടിച്ച ബാത്റൂമും വെട്ടിത്തിളങ്ങാൻ വീട്ടിലുള്ള ഈ വസ്തുക്കൾ മാത്രം മതി.!! Dirty Bathroom Cleaning Tips Malayalam

Dirty Bathroom Cleaning Tips Malayalam: വീട് വൃത്തിയാക്കലിൽ ഏറ്റവും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് ബാത്റൂം ക്ലീനിങ്. എല്ലാ ദിവസവും ബാത്റൂം ക്ലീൻ ചെയ്താലും ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സ്ഥിരമായി അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് തന്നെ ബാത്റൂം എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.

അതിനായി ആവശ്യമായിട്ടുള്ളത് രണ്ട് മുട്ടയുടെ തോട് ഉണക്കി പൊടിച്ചത്,മൂസംബിയുടെ തോല്, അല്പം ബേക്കിംഗ് സോഡാ, ഒരു സ്പൂൺ ചായപ്പൊടി, അല്പം ഉപ്പ് എന്നിവയാണ്. ഇത് ഉണ്ടാക്കാനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് നേരത്തെ ഉണക്കിവെച്ച മുട്ടയുടെ തോട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതേ ജാറിലേക്ക് മുറിച്ചു വെച്ച മൂസബിയുടെ തോല് ഇട്ട് അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക്

മൂസാബി പെസ്റ്റ്,ഒരു ടീസ്പൂൺ തേയില, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ശേഷം ബാത്റൂം ക്ലീൻ ചെയ്യുന്നതിനായി രണ്ട് പ്ലാസ്റ്റിക് കവർ അല്ലെങ്കിൽ ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഈയൊരു പേസ്റ്റ് അപ്ലൈ ചെയ്ത് കഴുകി കളയാനായി ഒരു സ്റ്റീൽ സ്ക്രബർ കൂടി ഉപയോഗിക്കാം. ആദ്യം ടൈലിലേക്ക് ഈ ഒരു പേസ്റ്റ് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. എല്ലാ ഭാഗത്തും ഒരേ രീതിയിൽ അപ്ലൈ ചെയ്താൽ മാത്രമാണ് കറ മുഴുവൻ ആയും പോവുകയുള്ളൂ.

ഈയൊരു പേസ്റ്റ് അപ്ലൈ ചെയ്ത് സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് കളയുമ്പോൾ തന്നെ കറ മുഴുവനായും പോയി തുടങ്ങും. ശേഷം വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഏത് കറപിടിച്ച ബാത്റൂമും നിമിഷങ്ങൾക്കുള്ളിൽ വെട്ടി തിളങ്ങും. ഇത് ചെയ്യേണ്ട രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post

Comments are closed.