മീശ മാധവനിലെ ആ സീൻ എന്റേതല്ല; ആ നടൻ അത് സ്പോട്ടിൽ ചെയ്തു… ഹിറ്റായ ആ സീൻ ആരുടേതാണെന്ന് അറിയാമോ..? Director Lal Jose About Meesha Madhavan Movie Malayalam
Director Lal Jose About Meesha Madhavan Movie Malayalam: മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് ദിലീപ് – ലാൽ ജോസ് – രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മീശ മാധവൻ. ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് അയാളുടെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്ന കള്ളൻ മാധവൻ ആയി ദിലീപ് എത്തിയ ചിത്രം ദിലീപിന്റെ താരപദവി ഉയർത്തിയ ചിത്രം കൂടി ആയിരുന്നു.എന്നാൽ ഇപ്പോൾ സംവിധായകൻ ലാൽ ജോസ്
ചിത്രത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സ്ക്രിപ്റ്റിൽ പോലും ഇല്ലാതിരുന്ന പല തമാശകളും ഷൂട്ടിംഗ് ആരംഭിച്ച ശേഷം കൂട്ടിച്ചേർത്തിട്ടുണ്ടെന്നും ജഗതി ശ്രീകുമാർ, ദിലീപ്, സലിം കുമാർ, കൊച്ചിൻ ഹനീഫ തുടങ്ങിയ മുഴുവൻ കോമഡി നടന്മാരും ഒരുമിക്കുന്ന സിനിമ ആയത് കൊണ്ട് അവർ തമ്മിൽ ആരോഗ്യപരമായ

ഒരു മത്സരം ഉണ്ടായിരുന്നു എന്നും ലാൽ ജോസ് പറയുന്നു.. കഥ വായിച്ച താരങ്ങൾ ചില തമാശകകളും മറ്റും സീനിൽ ഉൾകൊള്ളിക്കാൻ പറയുമ്പോൾ നല്ലതെന്നു തോന്നുന്നവ സ്ക്രിപ്റ്റിൽ ഉൾപെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അതിന്റെ പേരിൽ താനും എഴുത്തുകാരനും തമ്മിൽ വഴക്ക് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും ലാൽ ജോസ് പറയുന്നു. ഇത്തരത്തിൽ സ്പോട്ടിൽ ഉണ്ടാക്കിയ തമാശ രംഗങ്ങളിൽ സലിം കുമാർ
അവതരിപ്പിച്ച വക്കീൽ കഥാപാത്രം മാധവനെ സ്റ്റേഷനിൽ നിന്ന് ഇറക്കുന്ന രംഗത്തിൽ പോലീസിനോട് ഡയലോഗ് പറഞ്ഞ ശേഷo സോഡാ പൊട്ടിച്ചു കുടിക്കുന്ന രംഗം സലിം കുമാർ പ്ലാൻ ചെയ്തത് ആണെന്നും ആരോടും പറയാതെ സോഡാ സംഘടിപ്പിച്ചു വക്കീൽ കോട്ടിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വെച്ച് ഷൂട്ടിംഗ് ടൈമിൽ എടുത്തു പൊട്ടിച്ചു കുടിക്കുകയായിരുന്നു എന്നും ലാൽ ജോസ് പറയുന്നു.
Comments are closed.