മോഹൻലാലിനെ തേടി നല്ല കഥകൾ വരുന്നില്ല; സ്പടികം റീ റിലീസ്ന്റെ പ്രസ്സ് മീറ്റിൽ സംവിധായക്കൻ ഭദ്രൻ..| Director Badran On Spadikam Press Meet Malayalam

Director Badran On Spadikam Press Meet Malayalam: മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഭദ്രൻ എഴുതി സംവിധാനം ചെയ്ത സ്ഫടികംഎന്ന ചിത്രം. സ്ഫടികത്തിലെ ‘ആടുതോമ’ എന്ന കഥാപാത്രം അത്രമാത്രം പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ്. 1995ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും കണ്ടിരിക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ചിത്രത്തിലെ സംഭാഷണങ്ങളും പ്രേക്ഷക ശ്ര​ദ്ധ നേടിയിട്ടുണ്ട്. പുതിയ സാങ്കേതിക മികവുകളോടെ ഈ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്ത കുറച്ച് നാളുകളായി നമ്മൾ കേൾക്കുന്നുണ്ട്.

ഈ വാർത്ത വന്നത് മുതൽ പ്രേക്ഷകർ ഏറെ ആവേശത്തിലായിരുന്നു. ഇപ്പോൾ ഇത് പ്രസ് മീറ്റിങ്ങിൽ സംവിധായകനും ചിത്രത്തിന്റെ എഴുത്തുകാരനുമായ ഭദ്രൻ ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഫെബ്രുവരിയിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട് പ്രസ്സ് മീറ്റിൽ സംവിധായകൻ ഭദ്രൻ മോഹൻലാലിനെ അടുത്തകാലത്തായി മികച്ച ചിത്രങ്ങളുടെ കഥകൾ വരുന്നില്ല എന്നും പറയുന്നുണ്ട്. നല്ല ചിത്രങ്ങളുടെ കഥകൾ മോഹൻലാലിനെ തേടിയെത്താത്തതാണ്

മോഹൻലാലിന്റെ അടുത്തിടെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടാത്തതെന്നും ഭദ്രൻ പറഞ്ഞു.അടുത്തിടെ പുറത്തിറങ്ങിയ അഞ്ജലി മേനോൻ പ്രസ്താവനയാണ് സിനിമാനിരൂപണം തയ്യാറാക്കണമെങ്കിൽ എഡിറ്റിംഗ് പഠിക്കണം എന്നുള്ളത്. സിനിമയുടെ ലാഗിനെ കുറിച്ച് സംസാരിക്കുന്നവർ ആദ്യം എഡിറ്റിംഗ് പഠിക്കണം എന്നായിരുന്നു അഞ്ജലി മേനോൻ പറഞ്ഞിരുന്നത്. എങ്കിൽ സിനിമ കാണാനോ സിനിമ നിരൂപണം തയ്യാറാക്കാനോ എഡിറ്റിംഗ്

പഠിക്കണം എന്നുള്ളത് മണ്ടൻ സിദ്ധാന്തമാണ് എന്നാണ് സംവിധായകൻ ഭദ്രന്റെ അഭിപ്രായം.അടുത്തിടെ പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം ജയ ജയ ജയയെ കുറിച്ച് സംവിധായകൻ അഭിപ്രായം പറയുന്നുണ്ട്. കുടുംബപരമായ ആൾക്കാരെ പിടിച്ചിരുത്താൻ കഴിവുള്ള കഥയാണ് ജയ ജയ ജയ ജയഹേയുടെയെന്നും താരം പറഞ്ഞു. മലയാള സിനിമയിലെ അടുത്ത കാലത്തുള്ള എല്ലാ സംഭവവികാസങ്ങളെ കുറിച്ചും ഈ പ്രസ്സ് മീറ്റിൽ താരം പറയുന്നുണ്ട്.

Rate this post

Comments are closed.