പാച്ചുവിന്റെ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി; വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് ഡിംപിൾ…| Dimple Rose And Son Pachu Christmas Celebration Malayalam

Dimple Rose And Son Pachu Christmas Celebration Malayalam: പാച്ചുവും ഡിംപിലും ക്രിസ്മസ് വേഷം അണിഞ്ഞ വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. തൻ്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി ക്രിസ്തുമസ് ഫോട്ടോഷൂട്ടിനിടയിൽ മകൻ പാച്ചുവിനോടൊപ്പം ഉള്ള സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡിംപിൾ. വിന്റർവേഷം അണിഞ്ഞ് അതിസുന്ദരിയായി ഡിംപിലും ഫോട്ടോഷൂട്ടിൽ പാച്ചുവിനോടൊപ്പം കൂടി.

സ്റ്റോറീസ് ഓഫ് കെജി ആണ് ചിത്രങ്ങൾ പകർത്തിയത്. കൊച്ചു മിടുക്കന്റെ വസ്ത്രാലങ്കാരം റിലീഫ് മെഡിക്കൽസ് ആൻഡ് ജൂനിയർ ആണ്. ബാലതാരമായി സിനിമയിലേക്കും തുടർന്ന് സീരിയലുകളിലേക്കും എത്തിയ താരമാണ് നടി ഡിംപിള്‍ റോസ്. തെങ്കാശിപട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്നീ സിനിമകളിലൂടെ ബാലതാരമായി ഡിംപിൾ സിനിമ ലോകത്തേക്കു വന്നു . വിവാഹ ശേഷമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനം നടി എടുക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് താരം അമ്മയായത്. വിവാഹവും പ്രസവവും എല്ലാം കഴിഞ്ഞ് അഭിനയ ലോകത്ത് നിന്ന് വിട്ടു നിൽക്കുന്ന ഡിംപിളിൻ്റെ ലോകം ഇപ്പോൾ കുടുംബമാണ്. കുടുംബത്തിന് പ്രാധാന്യം നൽകി നല്ലൊരു കുടുംബിനിയായി കഴിയുകയാണ് ഡിംപിള്‍. അഭിനയ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഡിംപല്‍ റോസ് എന്ന യുട്യൂബ് ചാനലിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

പ്രധാന വിശേഷങ്ങൾ എല്ലാം തന്നെ മകൻ പാച്ചു ആണ്. മകനോടൊപ്പമുള്ള സന്തോഷകരമായ ഓരോ നിമിഷങ്ങളും താരം തൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായ് പങ്കു വയ്ക്കാനും താൽപ്പര്യം കാണിക്കാറുണ്ട്. ജീവിതത്തില്‍ താന്‍ ഏറ്റവും അധികം വില കൊടുത്ത് വാങ്ങിയ സാധനം തൻ്റെ മകൻ തന്നെയാണ് എന്നും, കരഞ്ഞു പ്രാര്‍ത്ഥിച്ചും പണം കൊടുത്തും താൻ വാങ്ങി എടുത്തത് തന്നെയാണ് തന്റെ മകനെയെന്നും ഡിംപല്‍ പല ഇൻറർവ്യൂ കളിലും പറഞ്ഞിട്ടുണ്ട്.

Rate this post

Comments are closed.