ഒരു കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ കൊതിച്ച സ്കാനിങ്ങിന് കേട്ടത് രണ്ടുപേരുടെ.. സന്തോഷത്താൽ മതിമറന്ന് വീട്ടിലേക്ക്; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ.!! [വീഡിയോ]

ടെലിവിഷൻ സീരിയലുകളിലൂടെയാണ് മലയാളികൾക്ക് നടി ഡിംപിൾ റോസിനെ പരിചയം. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ ഡിംപിൾ സീരിയൽ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ്. ബാലതാരമായാണ് ഡിംപിൾ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സീരിയലുകളിൽ സജീവമാണെങ്കിലും വിവാഹത്തോടെ താരം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ താരം തന്റെ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്തുന്നത് പതിവായിരുന്നു. താൻ അമ്മയാകാൻ പോകുന്ന സന്തോഷവും ഡിംപിൾ പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഡിംപിൾ യൂട്യൂബ് ചാനലിൽ ഒട്ടും സജീവമല്ലായിരുന്നു. ഇപ്പോഴിതാ എല്ലാ സംശയങ്ങൾക്കും മറുപടിയായി ഡിംപിൾ വീണ്ടും എത്തിയിരിക്കുകയാണ്.


പ്രഗ്നൻസി കാലഘട്ടത്തിൽ താൻ കടന്നു പോയ അവസ്ഥക്കളെക്കുറിച്ചുള്ള തുറന്നു പറച്ചിലുമായി ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഞാൻ പ്രെഗ്നൻറ് ആണ് എന്ന സന്തോഷവാർത്ത ഞങ്ങൾ അറിയുന്നത്. പ്രഗ്നൻസി കൺഫോം ചെയ്യാൻ പോയപ്പോൾ ഡോക്ടർ ആദ്യ മൂന്നുമാസം നല്ല രീതിയിലുള്ള വിശ്രമം ആവശ്യമാണ് എന്ന് പറഞ്ഞു. അങ്ങനെ മൂന്നു മാസത്തെ വിശ്രമത്തിനുശേഷം കുഞ്ഞിൻറെ ഹൃദയമിടിപ്പ് കേൾക്കാനുള്ള കൊതിയോടെ ഞങ്ങൾ മൂന്നാം മാസത്തെ സ്കാനിങ് ആയി പോയി.

അവിടെ ചെന്നപ്പോഴാണ് ഇരട്ടിമധുരം പോലെ ആ സന്തോഷവാർത്ത ഞങ്ങൾ അറിയുന്നത് ഒന്നല്ല രണ്ട് കണ്മണികൾ ആണ് എന്റെ വയറ്റിൽ വളരുന്നത്. ഇരട്ടക്കുട്ടികളാണ് നല്ല ശ്രദ്ധ വേണമെന്നും സ്റ്റിച്ച് ഇടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റിച്ചിട്ട് വീട്ടിലെത്തി. പിന്നെ ആകാംക്ഷയുടെ നാളുകളായിരുന്നു”. എന്റെ ഡെലിവറി സ്റ്റോറി ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. അനുഭവിച്ച വേദനകളെക്കാളും വലിയ പരീക്ഷണങ്ങളായിരുന്നു എന്നെ കാത്തിരുന്നത്. ഏറെ വേദനയോടെയാണ് ആരാധകർ താരത്തിന്റെ തുറന്നുപറച്ചിൽ കേട്ടത്. അടുത്ത വീഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ എല്ലാവരും .

Comments are closed.