വിജയ ചരിത്രം കുറിക്കാൻ ഒരുങ്ങി ദിലീപ് രാമലീലക്ക് ശേഷം അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രം ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക്.!! Dileep Arun Gopi New Movie Loading…

ജനപ്രിയനായകൻ എന്നറിയപ്പെടുന്ന ദിലീപ് മലയാളി സിനിമാസ്വാദകരുടെ പ്രിയങ്കരനാണ് . നടൻ, നിർമ്മാതാവ്, ബിസിനസുകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് താരം. ഒട്ടനവധി സിനിമകളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ.നിരവധി സ്റ്റേജ് ഷോകളിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള ചുവടുവെപ്പ്. എന്നോടിഷ്ടം കൂടാമോ,

മാനത്തെ കൊട്ടാരം എന്നീ ചിത്രങ്ങളിലൂടെ ആയിരുന്നു മലയാളികളുടെ സ്വന്തം ദിലീപായി മാറിയത്. ഈ പറക്കും തളിക, കുബേരൻ,കുഞ്ഞികൂനൻ,സി. ഐ. ഡി മൂസ,20 20, വെള്ളരി പ്രാവിന്റെ ചങ്ങാതി, പച്ചക്കുതിര, മായാമോഹിനി, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. രാമലീല എന്ന ചിത്രത്തിന് ശേഷം ഏറ്റവുമൊടുവിൽ അഭിനയിച്ചത് കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ്.ഇപ്പോഴിതാ ദിലീപിനെ സംബന്ധിച്ചിടത്തോളം

പുതിയ വിവരങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. രാമലീലയ്ക്ക് ശേഷം അരുൺ,ഗോപി, ദിലീപ് കൂട്ടുകെട്ടിൽ പുത്തൻ ചിത്രം ഒരുങ്ങുകയാണ് . ഉദയ കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും. ദിലീപിന്റെ സിനിമ കരിയറിലെ 147മത്തെ ചിത്രമാണിത്. ചിത്രവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം അണിയറയിൽ നടക്കുകയാണ്. വൻതാരനിരയോടെ 2017 ലായിരുന്നു രാമലീല എന്ന ചിത്രം പുറത്തിറങ്ങിയത്. സച്ചി എഴുതിയ തിരക്കഥയിൽ സംഗീതസംവിധാനം ഗോപി സുന്ദർ ആയിരുന്നു.

കൂടാതെ വോയ്സ് ഓഫ് സത്യനാഥൻ എന്ന ദിലീപിന്റെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. പഞ്ചാബി ഹൗസ്,പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, ചൈനാടൗൺ, റിങ് മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി ദിലീപ് കൂട്ടുകെട്ടിൽ പിറക്കുന്ന ഈ ചിത്രത്തിന് വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്. ദിലീപിനൊപ്പം ജോജു ജോർജും ഈ സിനിമയിൽ പ്രാധാന വേഷം ചെയ്യുന്നു. കഥ തിരക്കഥ സംവിധാനം റാഫി തന്നെയാണ്.ഒരിടവേളയ്ക്ക് ശേഷം ദിലീപിന്റെതായി ഒരുങ്ങുന്ന ചിത്രങ്ങൾക്ക് ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Comments are closed.