സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ ചടങ്ങിൽ തിളങ്ങി കാവ്യയും ദിലീപും; നിറസാന്നിധ്യമായി താരദമ്പതിമാർ…| Dileep And Kavya Madhavan At Saji Nandhyatt Son Marriage Malaayalam

Dileep And Kavya Madhavan At Saji Nandhyatt Son Marriage Malaayalam: നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ ചടങ്ങിൽ തിളങ്ങി നടൻ ദിലീപും കാവ്യ മാധവനും. വിവാഹത്തിനെത്തിയ കാവ്യയുടെയും ദിലീപിന്റെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് കാവ്യയെയും ദിലീപിനെയും പൊതു ചടങ്ങില്‍ ഒന്നിച്ചു കാണുന്നത്. സജി നന്ത്യാട്ടിന്റെ മകന്‍ ജിമ്മിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത്, വധു വരന്മാർക്ക് ആശംസകൾ അറിയിക്കാൻ ആണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്.

ഇതിനു മുമ്പ് പ്രിയ സുഹൃത്ത് നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുവാൻ ദിലീപും കാവ്യയും ഒന്നിച്ച് എത്തിയിരുന്നു. സാറയാണ് ജിമ്മിയുടെ വധു. വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭൻ, നടൻ ഉണ്ണി മുകുന്ദൻ, എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തി ചേർന്നിരുന്നു. വിവാഹ വേദിയിലെത്തിയ കാവ്യയെയും ദിലീപിനെയും ആളുകൾ സന്തോഷത്തോടെ സ്വീകരിക്കുന്നതും

ഒപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്നതും വിവാഹ വീഡിയോയിൽ കാണാം. ദിലീപുമായുളള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ മാധവൻ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമല്ല. സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ.പള്ളിയിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ വിജയ് ബാബു, ലിസ്റ്റിൻ സ്റ്റീഫന്‍‍‍,

ആല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വിൻ ആന്റണി തുടങ്ങിയവരും പങ്കെടുത്തു. പിന്നണി ഗായിക നിത്യ മാമൻ ആണ് പള്ളിയിലെ ഗായക സംഘത്തിന് നേതൃത്വം വിവാഹ വേളയിൽ ക്വയർ പാടിയത് . സഞ്ജീവ് രാജ് സംവിധാനം ചെയ്ത ഫൈവ് ഫിംഗേഴ്സ് ആണ് ഏറെ ശ്രദ്ധ നേടിയ സജി നന്ത്യാട്ട് നിർമ്മിച്ച മലയാള ചിത്രം. ഒപ്പം കലണ്ടർ, ചാക്കോ രണ്ടാമൻ, എന്നീ ചിത്രങ്ങളും സജി നന്ത്യാട്ട് നിർമ്മിച്ചത് ആണ്.

Rate this post

Comments are closed.