നയൻതാരയുടെ കല്യാണത്തിന് ധ്യാൻ പോകാത്തതിൻ്റെ കാരണം അറിയണോ; ധ്യാനിൻ്റെ മറുപടി ശ്രദ്ധ്യേയം.!! Dhyan Sreenivasan Interview Malayalam

Dhyan Sreenivasan Interview Malayalam: മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. ശ്രീനിവാസനെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് മക്കളായ വിനീതും ധ്യാനും. അഭിനയം, പാട്ട്, സംവിധാനം തുടങ്ങി സിനിമയിലെ നിരവധി മേഖലകളിൽ ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. സൗമ്യനും ശാന്ത മനോഭാവും ചേർന്ന സ്വഭാവമാണ് വിനീതിൻ്റെത്. എന്നാൽ ഇതിന് വിപരീതം എന്നോണം ഇത്തിരി കുറുമ്പ് നിറഞ്ഞ രസികനാണ് ധ്യാൻ ശ്രീനിവാസൻ.

ധ്യാനിൻ്റെ തമാശകളും ഇൻ്റർവ്യൂകളും എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. യൂ ട്യൂബിൽ ഇറങ്ങുന്ന താരത്തിൻ്റെ ഇൻ്റർവ്യൂ നിമിഷ നേരം കൊണ്ടാണ് വൈറൽ ആവുന്നത്. അത്തരത്തിൽ ഒരു ഇൻ്റർവ്യൂ ആണ് ഇപ്പോൾ ജന ശ്രദ്ധ ആകർഷിച്ചിരുന്നത്. പലപ്പോഴും ഇൻ്റർവ്യൂ ചെയ്യുന്ന ആളെ ഇൻ്റർവ്യൂ ചെയ്യുന്നതാണ് ധ്യാനിൻ്റെ രീതി എന്നാണ് പ്രേക്ഷക സംസാരം. നയൻതാര കല്യാണം വിളിച്ചില്ലെ എന്ന ചോദ്യത്തിന് ധ്യാൻ പറഞ്ഞ ഉത്തരമാണ് ശ്രദ്ധേയമായത്.

വിളിച്ചു, പക്ഷേ പോയില്ല, ഞാൻ ഇൻ്റർവ്യൂവിന് വന്നില്ലേ എന്ന രസകരമായ ഉത്തരമാണ് ധ്യാൻ നൽകിയത്. മാത്യൂ, ഗോവിന്ദ് എന്നിവരുമായി മൂവി മാൻ എന്ന ഓൺലൈൻ ചാനലിന് വേണ്ടി നൽകിയ ഇൻ്റർവ്യൂ ആണ് ശ്രദ്ധേയമായത്. 2019 ൽ പുറത്തിറങ്ങിയ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിൽ നായികയാണ് നയൻ താര. അതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ മികച്ച സൗഹൃദം ആണുള്ളത്.

ഈ കാരണം കൊണ്ടാണ് അത്തരത്തിൽ ഒരു ചോദ്യം ഇൻ്റർവ്യൂ ചെയ്ത ആൾ ചോദിച്ചത്. ചോദ്യം കേട്ടതും വളരെ രസകരമായ ശബ്ദത്തിൽ താരം മറുപടി പറയുകയും ചെയ്തു. ധ്യാനിൻ്റെ മറുപടി എല്ലാവരെയും ചിരിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. ധ്യാനിൻ്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഇൻ്റർവ്യൂ ആയിരുന്നു അത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമാ ലോകത്തെ വളർച്ചയും, പ്രേക്ഷക കാഴ്ചപ്പാടും എല്ലാം താരം ഇൻ്റർവ്യൂ വിൽ വ്യക്തമാക്കി പറഞ്ഞിരുന്നു.

Comments are closed.