എന്റെ അച്ഛൻ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ.!! കുറച്ചു കാലം എടുത്തു നടന്നതല്ലേ ഇനി കുറച്ച് ഞാൻ എടുക്കാം; ധർമജനെ എടുത്തു പൊക്കി മകൾ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.!! Dharmajan Bolgatty Shared Funny Moments With his Daughter

Dharmajan Bolgatty Shared Funny Moments With his Daughter : മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഹാസ്യ താരമാണ് ധർമജൻ ബോൾഗാട്ടി. മിമിക്രി വേദികളിൽ നിന്നും ടീവി ഷോകളിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിച്ചേർന്ന ധർമജൻ ഇപ്പോൾ മലയാള സിനിമയുടെ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് ഷോ ആയ സിനിമാലയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്.

പിന്നീട് നിരവധി ടീവി ഷോകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ട് താരം മുന്നേറുകയുണ്ടായി. രമേശ്‌ പിഷാരടിയും ഒത്തുള്ള സ്കിറ്റുകൾ വലിയ ഹിറ്റ് ആകുകയും ഈ കോമ്പോ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. സുഹൃത്തുക്കളായ ഇവർ ഇരുവരുടെയും പ്രോഗ്രാമുകൾ കണ്ടിരിക്കാൻ പ്രത്യേക രസം തന്നെയുണ്ട്. ദിലീപ് നായകനായ പാപ്പി അപ്പച്ചയിലൂടെയാണ് ധർമജൻ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത്.

ചിത്രത്തിൽ മുഴുനീള റോൾ ലഭിച്ച ധർമജൻ പിന്നീടങ്ങോട്ട് മലയാളത്തിലെ തിരക്കേറിയ കോമഡി താരം ആയി മാറുകയായിരുന്നു. ടീവി ഷോകളും സിനിമയും മാത്രമല്ല രാഷ്ട്രീയ പ്രവർത്തകനും ബിസിനസ്‌ മാനും ഒക്കെയാണ് ധർമജൻ. ധർമൂസ് എന്ന ധർമജന്റെ മീൻ കടയെപ്പറ്റി അറിയാത്ത ആരും കാണില്ല. ഒരുപാട് ടാസ്കുകൾ ആണ് താരം ഒരു പോലെ കൊണ്ട് പോകുന്നത് എന്നത് ആൽഭുതകരമായ കാര്യം ആണ്. എറണാകുളം ബോൾഗാട്ടിയിൽ ആണ് താരത്തിന്റെ വീട്.

അനുജയാണ് ധർമജന്റെ ഭാര്യ. വേദ, വൈഗ എന്നിങ്ങനെ രണ്ട് പെണ്മക്കളും താരത്തിനുണ്ട്. ഇപോഴിതാ മകൾ തന്നെ എടുത്തു പോകുന്ന രസകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് താരം. എന്റെ അച്ഛന് തീരെ വെയ്റ്റ് ഇല്ല എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത് നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ക്യാപ്ഷൻ പിഷാരടി പറഞ്ഞു തന്നതാണോ എന്നും, തലക്കനം ഉണ്ടാകാതിരുന്നാൽ മതിയെന്നും എല്ലാമാണ് കമന്റുകൾ.

Comments are closed.