ഈ ചെടി കണ്ടിട്ടുണ്ടോ? പേരറിയാവുന്നവർ പറയൂ.. താരനും മറ്റ് അനേകം അസുഖങ്ങൾക്കും ഒരു ഔഷധസസ്യം.!!

വെട്ടുപാല, ദന്തപ്പാല, വെണ്പാകല എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു മികച്ച ഔഷധസസ്യമാണ് ഇത്. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ദന്തപ്പാലയെ വര്ഷങ്ങളായി ഉപയോഗിച്ച് വരുന്നു. അമിനോ ആസിഡുകളും ഫ്ലാവനോയ്ഡുകളും ലൂപിയോൾ എന്ന ട്രൈടെർപ്പനോയ്ഡും ബീറ്റ സൈറ്റോസ്റ്റീറൊൾ എന്ന സ്റ്റീറോയ്ഡ് തുടങ്ങിയ ഘടകങ്ങൾ ഇവയുടെ ഇലകളിൽ അടങ്ങിയിരിക്കുന്നു.


തമിഴ്നാട്ടിൽ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തിൽ ആണ് ഇവയെ പ്രധാനമായും ഉപയോഗിച്ച് വരുന്നത്. സോറിയാസിസ് എന്ന ത്വക്ക് രോഗം മാറുന്നതിനുള്ള ഒരു മികച്ച ഔഷധമാണ് ഇത്. ഈ ചെടിയുടെ ഇല പറിച്ചെടുത്ത ശേഷം ഇരുമ്പു തൊടാതെ നുള്ളി സമം വെളിച്ചെണ്ണ കൂടി ചേർത്ത് മൺചട്ടിയിലാക്കി ഏഴു ദിവസം വെയിലത്തു വെക്കുക. ഏഴു ദിവസം മുഴുവൻ വെയിൽ കൊള്ളിച്ചശേഷം എട്ടാം ദിവസം പിഴിഞ്ഞ് അരിച്ചു

കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. ഈ എണ്ണ ഉപയോഗിക്കുന്നത് സോറിയാസിസ് മാറ്റുന്നതിന് വളരെയധികം സഹായകമാണ്. ഈ എണ്ണ ശരീരത്തിൽ പുരട്ടിയശേഷം രണ്ടു മണിക്കൂർ കഴിഞ്ഞു സോപ്പിടാതെ കുളിക്കണം. മൂന്നു മാസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ സോറിയാസിസ് മാറുന്നതാണ്. തലയിലെ താരൻ പോകുന്നതിനും ഈ ഔഷധസസ്യം ഈ ഒരു രീതിയിൽ തന്നെ ഉപയോഗിക്കവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Cine Life എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.