അറിയാതെ പോയെങ്കിൽ നഷ്ടം തന്നെ ആകുമായിരുന്നു 👌🏻😍3 ദിവസം ഗംഭീരമായി ഊണ് കഴിക്കാം 👌🏻😋😋Curryleaves Curry Recipe Malayalam

പച്ചക്കറി ഒന്നുമില്ലെങ്കിലും കുറച്ചു കറിവേപ്പില ഉണ്ടെങ്കിൽ നല്ലൊരു കറി കഴിക്കാം അതുപോലെതന്നെ മരുന്നു പോലെ കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത് ചോറിന്റെ കൂടെ വളരെ രുചികരമാണ് ഈയൊരു വിഭവം.സാധാരണ കളയാറാണ് പതിവ് കറിവേപ്പില എന്നാൽ കറിവേപ്പില കാളയാതെ ശരീരത്തിന്റെ ഉള്ളിൽ മുഴുവനായിട്ടും പോകുന്നതിനായിട്ട് ഇതുപോലുള്ള കറികൾ ഉണ്ടാക്കി നോക്കിയാൽ മതി ഈ കറി തയ്യാറാക്കിയാൽ, രണ്ടുമൂന്നു ദിവസം വരെ നമുക്ക് കഴിക്കാവുന്നതാണ് ഒരു കേടും വരാതിരിക്കാൻ ഇരിക്കുന്നതാണ്

ഒരു പച്ചക്കറിയും ഇല്ലാതെ നല്ലൊരു കറി തയ്യാറാക്കാം..ആവശ്യമുള്ള സാധനങ്ങൾ
കറിവേപ്പില -2 കപ്പ്പച്ചമുളക് -1 എണ്ണംവെളുത്തുള്ളി -3 അല്ലിസവാള -1 എണ്ണംതേങ്ങ -1 കപ്പ്മല്ലിപൊടി -1 സ്പൂൺമുളക് പൊടി -1 സ്പൂൺകായപ്പൊടി -1/2 സ്പൂൺഉപ്പ് -1 1/2 സ്പൂൺവെളിച്ചെണ്ണ -4 സ്പൂൺകറി വേപ്പില -1 തണ്ട്ഉഴുന്ന് -4 സ്പൂൺതൂവാരപരിപ്പ് -3 സ്പൂൺവെള്ളം -1 ഗ്ലാസ്‌പുളി വെള്ളം -1 ഗ്ലാസ്‌തയ്യാറാക്കുന്ന വിധം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, സവാള,

തേങ്ങ എന്നിവ ചേർത്ത് വറുത്തു,ഒപ്പം കറി വേപ്പില കൂടെ ചേർത്ത് വറുക്കുക. നന്നായി വറുത്താൽ മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം കൂടെ ഒഴിച്ച് അരച്ച് എടുക്കുക. മറ്റൊരു ചീന ചട്ടി വച്ചു അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടിച്ചു അതിലേക്ക് ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവ ചേർത്ത് നന്നായി വറുത്തു അരച്ച മിക്സ്‌ ചേർത്ത് നന്നായി തിളക്കുമ്പോൾ അതിലേക്ക് പുളി വെള്ളവും, കായപ്പൊടിയും,

ഉപ്പും ചേർത്ത്, അര സ്പൂൺ ശർക്കരയും ചേർത്ത് നന്നായി തിളപ്പിച്ച്‌ കുറുക്കി എടുക്കുക.
എണ്ണ തെളിഞ്ഞു വരുമ്പോൾ മാത്രം തീ അണയ്ക്കുക. വളരെ രുചികരമായ കറി വേപ്പില കറി തയ്യാറായി.തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rajas Kingdom

Comments are closed.