ഒരൊറ്റ കറ്റാർവാഴ മതി കിലോ കണക്കിന് കറിവേപ്പില പറിക്കാം.!! കറിവേപ്പില ഇനി നുള്ളി നുള്ളി മടുക്കും ഈ സൂത്രം അറിഞ്ഞാൽ; ഇത് നിങ്ങളെ ഞെട്ടിക്കും.!! Curry Leaves krishi using Aloevera Leaf

Curry Leaves krishi using Aloevera leaf : മലയാളികളുടെ പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്നുതന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന കറിവേപ്പിലയിൽ പലരീതിയിലുള്ള കീടനാ ശിനികളും അടിക്കാനുള്ള സാധ്യതയുണ്ട്. വീട്ടിൽ ഒരു കറിവേപ്പില തൈ നട്ടുവളർത്തി അത് എങ്ങനെ

പരിപാലിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഒരു കറിവേപ്പില തൈ നട്ടു കഴിഞ്ഞാൽ അതിന് നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമാണ് ആവശ്യത്തിന് ഇലകൾ ലഭിക്കുകയുള്ളൂ. അതിനായി നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന സ്ഥലത്താണ് ചെടി വെച്ചിട്ടുള്ളത് എന്ന കാര്യം ഉറപ്പാക്കുക. ചെറിയ രീതിയിൽ തളിർപ്പ് വന്നു തുടങ്ങുമ്പോൾ തന്നെ തണ്ടോടുകൂടി കറിവേപ്പില പറിച്ച് ഉപയോഗിക്കാവുന്നതാണ്.

എന്നാൽ മാത്രമാണ് പുതിയ തണ്ടുകൾ വന്ന് അതിൽ നിന്നും ഇലകൾ ലഭിക്കുകയുള്ളൂ. അതുപോലെ കറിവേപ്പില ചെടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഒരു കൂട്ട് തയ്യാറാക്കി ഉപയോഗിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് കറ്റാർവാഴ ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതിലേക്ക് തൊലിയോടു കൂടിയ ഒരു സവാള കൂടി ചെറിയ കഷണങ്ങളായി മുറിച്ചിടണം. ശേഷം ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് അരച്ചെടുത്ത

ശേഷം അതിന്റെ നീര് ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിറ്റേദിവസം വെള്ളമെടുത്ത് അതിലേക്ക് ഈ ഒരു കൂട്ട് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് കറിവേപ്പില ചെടിയുടെ ചുവട്ടിലായി ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികളിൽ ഉണ്ടാകുന്ന പ്രാണി, പുഴു എന്നിവയുടെ ശല്യം ഇല്ലാതാക്കാനും ഇല തഴച്ചു വളരാനും സഹായിക്കുന്നതാണ്. അതോടൊപ്പം തന്നെ ഇലകളിലും ചെടിയുടെ ചുവട്ടിലും ചാരപ്പൊടി വിതറി കൊടുക്കുന്നതും കറിവേപ്പില ചെടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS, Curry Leaves Cultivation using Aloevera

Comments are closed.