മുട്ടത്തോട് മതി ചെടിച്ചട്ടിയിൽ കറിവേപ്പ് കാടുപോലെ വളരാൻ.. ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.!! Curry leaves are in rainy season

കറിവേപ്പില പരിപാലനത്തിൽ വളരെയധികം ബുദ്ധിമുട്ടുന്നവർ ആയിരിക്കും കറിവേപ്പ് വെച്ചു പിടിപ്പിക്കുന്ന പലരും. എത്രത്തോളം പരിഗണിച്ചാലും കറിവേപ്പ് നമുക്ക് നല്ലതുപോലെ റിസൽട്ട് ലഭിക്കണം എന്നില്ല. മഴക്കാലം ആയെങ്കിൽ ആവട്ടെ കറിവേപ്പ് നമ്മൾ നല്ലതു പോലെ തന്നെ പരിപാലിക്കേണ്ടതുണ്ട്. മഴക്കാലങ്ങളിൽ കറിവേപ്പ് എങ്ങനെ നല്ല അടിപൊളി ആയി വളർത്തിയെടുക്കാം എന്നതിനെ കുറിച്ച് നോക്കാം.

കറിവേപ്പ് വളർന്നു വരുമ്പോൾ തന്നെ അതിന്റെ കൂമ്പ് ഒന്നു നുള്ളി കൊടുക്കുകയാണെങ്കിൽ ധാരാളം ശിഖരങ്ങൾ അവിടെ നിന്നും ഉണ്ടായി വരുന്നതായി കാണാം. കറിവേപ്പിലയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അവ നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് ആയിട്ട് വേണം കൊണ്ടുപോയി വയ്ക്കുവാൻ ആയിട്ട്. നല്ല വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇവ നല്ല ഭംഗിയായി വളരുന്നത് ആയിരിക്കും. മഴക്കാലങ്ങളിൽ ഏത് വളപ്രയോഗങ്ങൾ

നൽകിയാലും അവ മഴയിൽ മഴവെള്ളത്തിലൂടെ തന്നെ താഴേക്ക് പോകുന്നതായിരിക്കും. കൂടാതെ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കറിവേപ്പിലയിൽ ഏറ്റവും കൂടുതലുള്ളത് കാൽസ്യം മൂലകങ്ങളാണ്. അതുകൊണ്ടു തന്നെ അവ ഏറ്റവും കൂടുതൽ കൊടുക്കുവാൻ ആയിരിക്കണം നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാൽസ്യം കുറഞ്ഞു പോകുന്ന അതിലൂടെ ചെടികളുടെ ഇലകൾ പെട്ടെന്ന് മഞ്ഞളിക്കാനും അതുപോലെ തന്നെ

മറ്റു കീടങ്ങളുടെ ആക്ര മണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ മൂന്നുനാല് മാസം കൂടുമ്പോൾ കാൽസ്യം അടങ്ങിയ വളപ്രയോഗം നടത്തുന്നത് വളരെ നല്ലതാണ്. അതിനായി വീടുകളിൽ എടുക്കുന്ന മുട്ട തോടുകൾ നല്ലതു പോലെ പൊടിച്ചതിനു ശേഷം മൂന്നാല് മാസം കൂടുമ്പോൾ ഒന്നോ രണ്ടോ ടീസ്പൂൺ വീതം ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ പരിപാലന രീതിയിലെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video Credit : Deepu Ponnappan

Comments are closed.