ഈ ഒരു നാരങ്ങാ മാത്രം മതി കറിവേപ്പ് തഴച്ചുവളരാൻ.. കറിവേപ്പില ചെടി തഴച്ചു വളരാൻ ഈ ഒരു മരുന്ന് മാത്രം മതി.!! Curry leaf plant growing tips Using Lemon Malayalam
Curry leaf plant growing tips Using Lemon Malayalam : നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ ധാരാളം വിഷം അടിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഒരു തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കാൻ ആയിരിക്കും മിക്ക ആളുകളും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും തൈ നട്ടാലും അവയിൽ നിന്ന് ആവശ്യത്തിന് ഇല ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ
പരീക്ഷിച്ചു നോക്കാവുന്ന ചില വളപ്രയോഗങ്ങൾ മനസ്സിലാക്കാം. കറിവേപ്പില തഴച്ചു വളരാനായി ആദ്യം ചെയ്യേണ്ടത് ചെടിയുടെ ചുവട്ടിൽ കുറച്ച് എല്ലുപൊടി അല്ലെങ്കിൽ റോക്ക് ഫോസ്ഫേറ്റ് വാങ്ങി ഇട്ടുകൊടുക്കുക എന്നതാണ്. പൊടി രൂപത്തിൽ ലഭിക്കുന്ന ഈയൊരു വളം ഒരു ചിരട്ടയിൽ എടുത്ത് ചെടിക്ക് ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. മണ്ണിലാണ് ചെടി നട്ടിട്ടുള്ളത് എങ്കിൽ അതിനു ചുറ്റും തടം എടുത്ത ശേഷം വേണം വളം ഇട്ടു കൊടുക്കാൻ.

അതല്ല ഗ്രോ ബാഗിൽ ആണ് ചെടി വളർത്തുന്നത് എങ്കിൽ ചുറ്റും മണ്ണിളക്കി വേണം ഈ ഒരു വളം ഇടേണ്ടത്. കറിവേപ്പില ചെടിക്ക് മാത്രമല്ല ഏത് പച്ചക്കറി ചെടികൾക്കും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കറിവേപ്പില ചെടിയുടെ വളർച്ചയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന മറ്റൊരു വളം കൂടി മനസ്സിലാക്കാം. അതിനായി ആവശ്യമായിട്ടുള്ളത് അര ലിറ്റർ പുളിപ്പിച്ച കഞ്ഞിവെള്ളം, അര തൊണ്ട് വെളുത്തുള്ളിയുടെ തോൽ,
അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയാണ്.ഇത് ഒരു കപ്പിൽ ഒഴിച്ച് ഒരു ദിവസം മാറ്റിവയ്ക്കണം. മാത്രമല്ല ബാക്കി വന്ന ചോറ് കൂടി വേണമെങ്കിൽ ഈ ഒരു മിശ്രിതത്തിൽ ചേർക്കാവുന്നതാണ്. ശേഷം ഈ ഒരു മിശ്രിതത്തിലേക്ക് രണ്ട് ലിറ്റർ വെള്ളം കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്താണ് ചെടിക്ക് ഒഴിച്ചു കൊടുക്കേണ്ടത്.ഇലകൾക്ക് മുകളിലൂടെയും ഈ ഒരു വെള്ളമൊഴിച്ച് കൊടുക്കാവുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.
Comments are closed.