Current bill reducing tips : “ഈ സ്വിച്ച് ഇതിനായിരുന്നല്ലേ.!! KSEB ഓഫീസർ പറഞ്ഞു തന്ന ഐഡിയ; ഇനി കറന്റ് ബിൽ കൂടില്ല ലാസ്റ്റ് തീയതി മാത്രം നോക്കിയാൽ പോരാ ഇതും കൂടി അറിഞ്ഞിരിക്കണം” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി പറഞ്ഞു കേൾക്കാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന തോതിൽ വരുന്ന കറണ്ട് ബില്ല്. പ്രധാനമായും വേനൽക്കാലത്താണ് മിക്ക വീടുകളിലും കറണ്ട് ബില്ല് വലിയ എമൗണ്ടിൽ വന്നു കാണുന്നത്. എന്നാൽ മഴക്കാലത്തും കറണ്ട് ബില്ലിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും വന്നു കാണുന്നില്ല എന്ന് പരാതി പറയുന്നവർ തീർച്ചയായും ബില്ല് കാൽക്കുലേറ്റ് ചെയ്യുന്ന രീതി അതിൽ ഉൾപ്പെട്ട വിവരങ്ങൾ
എന്നിവയെ പറ്റിയെല്ലാം കൃത്യമായ ധാരണ ഉണ്ടാക്കി വെക്കേണ്ടതുണ്ട്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. കറണ്ട് ബില്ലിൽ നൽകിയിരിക്കുന്ന എനർജി ചാർജ് അഥവാ ഈസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എത്ര വൈദ്യുതി ഉപയോഗപ്പെടുത്തി എന്നതാണ്. ഈയൊരു മാനദണ്ഡം അനുസരിച്ചാണ് ഓരോ മാസത്തെയും കറണ്ടിന്റെ കണക്ക് നിങ്ങളുടെ ബില്ലിൽ കാൽക്കുലേറ്റ് ചെയ്യുന്നത്. എന്നാൽ ബില്ല് കയ്യിൽ ലഭിക്കുമ്പോൾ പലപ്പോഴും നമ്മൾ അറിയാതെ മറ്റ് ചില അധിക തുകകൾ കൂടി നൽകേണ്ടി വരാറുണ്ട്. അത് ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഉപയോഗിച്ച വൈദ്യുതിയുടെ ചാർജ്
മാത്രമായി ചെക്ക് ചെയ്യുമ്പോൾ മിക്കപ്പോഴും ഒരു ചെറിയ തുകയായിരിക്കും നിങ്ങൾക്ക് ലഭിക്കുക. എന്നാൽ അതോടൊപ്പം ഡ്യൂട്ടി, ഫ്യൂവൽ സർ ചാർജ് എന്നിങ്ങനെ മറ്റ് ചില ചാർജുകൾ കൂടി ആഡ് ചെയ്തു കൊണ്ടാണ് അവസാനമായി അടക്കേണ്ട തുക കാൽക്കുലേറ്റ് ചെയ്യപ്പെടുന്നത്. അതുപോലെ ഫിക്സഡ് ചാർജും നൽകേണ്ടതുണ്ടോ എന്നതിനെപ്പറ്റി തീർച്ചയായും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം ചാർജുകളോടൊപ്പം തന്നെ നമുക്ക് ലഭിക്കുന്ന തുക റൗണ്ട് ഓഫ് ചെയ്യുമ്പോൾ മിക്കപ്പോഴും 5 രൂപ കൂടി അധികം കൊടുക്കേണ്ടതായി വരാറുണ്ട്. ഇത്തരം എമൗണ്ടുകൾ കൂടാതെ എല്ലാ വർഷവും നൽകേണ്ടതായ
ഒരു ഡെപ്പോസിറ്റ് കൂടി കൂട്ടുമ്പോൾ ഒരു വലിയ എമൗണ്ട് ആണ് എല്ലാവർഷവും കറണ്ട് ബില്ലിന്റെ ഇനത്തിൽ പോകുന്നത്. കറണ്ട് ബില്ല് കയ്യിൽ കിട്ടുമ്പോൾ ഇത്തരം ചാർജുകളെ പറ്റിയെല്ലാം കൃത്യമായ ഒരു ധാരണ ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഉപയോഗിച്ച കറണ്ടിന്റെ അളവിന് അനുസരിച്ചുള്ള ബില്ല് ലഭിക്കുമോ എന്ന കാര്യം പരിശോധിക്കാവുന്നതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ ചാർജുകളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Current bill reducing tips Video Credit : Aswan Craft world