ഊണിനു കഴിക്കാൻ രസകരമായൊരു വിഭവം😍ഗംഭീര സ്വദിൽ മോര് രസം👌🏻😋Curd Rasam Recipe Malayalam

Curd rasam recipe malayalam.!!!ഊണിനു കഴിക്കാൻ രസകരമായൊരു വിഭവം😍ഗംഭീര സ്വദിൽ മോര് രസം👌🏻😋പലതരം രസം നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ മോര് കൊണ്ട് ഒരു രസം ഇതിന് മുമ്പ് കഴിച്ചിട്ടുണ്ടോ?? പെട്ടെന്ന് തയ്യാറാക്കി എടുക്കാം അത് മാത്രമല്ല വളരെ രുചികരവുമാണ് ഈ ഒരു രസം ചോറിനൊപ്പം കഴിക്കാൻ വളരെ നല്ല സ്വാദാണ് ഈ രസം.

ഒരു പരമ്പരാഗത വിഭവമാണ് മോര് രസം വളരെ ട്രഡീഷണൽ ആയിട്ട് പഴയ കാലത്തെ ആളുകൾ തയ്യാറാക്കി ഇരുന്ന ഒന്നാണ് മോര് രസം. തൈര് – 1 കപ്പ്, വെള്ളം – 1 കപ്പ് (അല്ലെങ്കിൽ മോര് – 2 കപ്പ്)ഉപ്പ് – ആവശ്യത്തിന്കുരുമുളക് – 1 1/2 ടീസ്പൂൺജീരകം – 1 ടീസ്പൂൺവെളുത്തുള്ളി – 4 വലിയ അല്ലി അല്ലെങ്കിൽ 10 ചെറിയ അല്ലിവെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺകടുക് – 1/2 ടീസ്പൂൺചുവന്ന മുളക് – 3 എണ്ണംകറിവേപ്പിലകായം പൊടിച്ചത് – 1/2 ടീസ്പൂൺകട്ടിയുള്ള തൈര് വെള്ളവും ഉപ്പും ചേർത്തു

യോജിപ്പിക്കുക.അല്ലെങ്കിൽ മോര് ഉപയോഗിക്കുക. മോരിൽ വെള്ളം ചേർക്കരുത്. കുരുമുളക്, ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. ചൂടുള്ള എണ്ണയിലേക്കു കടുകു ചേർക്കുക. കടുകു പൊട്ടിയ ശേഷം ചുവന്ന മുളകു കഷ്ണങ്ങളും കറിവേപ്പിലയും ചേർക്കുക.ചതച്ച കുരുമുളക്, ജീരകം, വെളുത്തുള്ളി മിശ്രിതം എന്നിവ ചേർത്തു 30 സെക്കൻഡ് വഴറ്റുക. കായം ചേർത്തു നന്നായി യോജിപ്പിക്കുക.

മോരു ചേർത്തു ചൂടാകുന്നതുവരെ നന്നായി ഇളക്കുക. തീ ഓഫ് ചെയ്തു തണുക്കുന്നതു വരെ ഇളക്കുക.ചൂട് ചോറിനൊപ്പം വിളമ്പാം.രണ്ട് മിനുട്ട് മതി ഇങ്ങനൊരു കറി തയാറാക്കാൻ. ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഇല്ലെങ്കിൽ വേഗം കുറച്ചു മോര് കൊണ്ട് നല്ലൊരു വിഭവം തയ്യാറാക്കാം. കൂടാതെ രാവിലെ പണി എളുപ്പം ആക്കാനും ഇത് മതി.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Nidi’s CookNjoy

Comments are closed.