ശകുനം കണ്ടാൽ.. നിങ്ങളുടെ വീടുകളിൽ ഉപ്പൻ വന്നാൽ.!! ചെമ്പോത് ശകുന ശാസ്ത്രത്തിലെ കണ്ടെത്തലുകൾ.!!|Crow Pheasants Lucky Bird

നമ്മുടെ വീട്ടുവളപ്പുകളിൽ ക്ഷണിക്കാതെ തന്നെ അതിഥികളായി എത്താറുള്ള അതിഥികളാണ് ഉപ്പൻ എന്ന പക്ഷികൾ. ചുവന്ന കണ്ണുകൾ ഓടുകൂടി പാത്തും പതുങ്ങിയും നടക്കുന്ന ഇവയെ കണ്ടാൽ പേടിയാകും എങ്കിലും ഇവയുടെ ഗുണങ്ങൾ ഒരുപാടാണ്. ഉപ്പൻ, ചെമ്പോത്ത്, ചകോരം തുടങ്ങി ഇവയുടെ പേരുകൾ അനവധിയാണ്.

ചരിത്രത്തിലും പുരാണങ്ങളിലും ധാരാളം ഉൾപ്പെടുത്തിയിട്ടുള്ള പക്ഷികളാണ്. ഇവ കൂടാതെ ശകുന ശാസ്ത്രത്തിലും ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെ കർഷകമിത്രം എന്നാണ് പറയപ്പെടുന്നത്. കാരണം ഇവ തൊടിയിലും പറമ്പുകളിലും കൃഷി ഇടങ്ങളിലും നടന്നു വിളകൾ നശിപ്പിക്കുന്ന പ്രാണികളെ ഭക്ഷിക്കുന്ന തിനാൽ ആണ്. കടുത്ത ചെങ്കൽ നിറത്തിലുള്ള

തൂവലുകളും ചുവന്ന കണ്ണുകളോട് കൂടിയും നല്ല കറുത്ത നിറത്തിൽ കാണപ്പെടുന്ന ഇവ കുയിൽ വർഗത്തിൽ പെട്ടവരാണ്. ഇവ ഇരിക്കുന്ന സ്ഥലങ്ങളിൽ പാമ്പുകൾ കാണപ്പെടും എന്നും പറയുന്നുണ്ട്. ഇവ പാമ്പിന്റെ കണ്ണു ഭക്ഷിക്കും എന്നും പാമ്പിനെ ആക്രമിക്കുമെന്നും തുടങ്ങി പല അഭിപ്രായങ്ങളും കേൾക്കാറുണ്ട്. എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ ഉപ്പനെ ശകുനം

കണ്ടു പോകുന്നത് എല്ലാ സൗഭാഗ്യങ്ങളും കൊണ്ടു വരുമെന്നാണ് പറയപ്പെടുന്നത്. ഉപ്പൻ വളരെയധികം പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു പക്ഷി ആണെന്നാണ് പറയപ്പെടുന്നത്. ഉപ്പന് ശകുനം കാണുന്നത് അത്യുത്തമം ആയിട്ടാണ് പുരാണങ്ങളിൽ പറയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Know With Me Bless

 

Rate this post

Comments are closed.