ചായക്കടയിലെ പപ്പടവട നിമിഷങ്ങൾക്കുള്ളിൽ.!! പഴമയുടെ രുചിക്കൂട്ട്; കട്ടൻ കാപ്പിക്കൊപ്പം കറുമുറെ കൊറിക്കാൻ നല്ല മൊരിഞ്ഞ പപ്പടവട തയ്യാറാക്കിയാലോ.!! Crispy Pappadavada Recipe

Crispy Pappadavada Recipe : കേരളത്തിലെ പ്രശസ്തമായ ചായക്കടിയാണ് പപ്പടവട. വളരെ ക്രിസ്പിയും സൂപ്പർ ടേസ്റ്റിയുമായ ഈ വിഭവം എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കുറച്ച് ദിവസങ്ങൾ കേട് കൂടാതെ ഇരിക്കുന്നതുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പപ്പടവട. വൈകുന്നേരങ്ങളിൽ കൊറിക്കാൻ നല്ല മൊരിഞ്ഞ ഉഗ്രൻ പപ്പടവട തയ്യാറാക്കാം.

  • Ingredients :
  • പപ്പടം – 10 എണ്ണം
  • അരിപൊടി – 1/2 കപ്പ്‌
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
  • നല്ല ജീരകം – 1/2 ടീസ്പൂൺ
  • എള്ള് – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്

ആദ്യമായി പപ്പടവട ഉണ്ടാക്കാനായി നമുക്ക് അതിലേക്കുള്ള മസാല തയ്യാറാക്കി എടുക്കണം. ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് അരക്കപ്പ് അരി പൊടി ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും കൂടെ ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകവും പപ്പടവടയുടെ മെയിൻ ഇൻഗ്രീഡിയന്റായ കറുത്ത എള്ള് രണ്ട് ടീസ്പൂണും കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഒരു നുള്ള് ഉപ്പും വെള്ളവും കൂടെ ഒഴിച്ച് കൊടുത്ത് മാവ് തയ്യാറാക്കിയെടുക്കണം.

ഇതിലേക്ക് ദോശ മാവിന്റെ കൺസിസ്റ്റൻസിയിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. ശേഷം എല്ലാം കൂടെ നന്നായി മിക്സ് ചെയ്‌തെടുക്കണം. ശേഷം ഒരു പാനിലേക്ക് എണ്ണ ചേർത്ത് ചൂടാക്കിയെടുക്കണം. എണ്ണ നല്ലപോലെ ചൂടായതിന് ശേഷം ഓരോ പപ്പടവും മാവിൽ ഡിപ്പ് ചെയ്ത് എണ്ണയിലേക്ക് ഇട്ട് കൊടുക്കണം. ഒരു ഭാഗം ഫ്രൈ ആവുമ്പോൾ മറിച്ചിട്ട് കൊടുക്കണം. സ്വാദിഷ്ടമായ പപ്പടവട തയ്യാർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരുപാട് ദിവസം കേട് കൂടാതെ സൂക്ഷിക്കാവുന്ന പപ്പടവട വളരെ എളുപ്പത്തിൽ നിങ്ങളും തയ്യാറാക്കി നോക്കൂ. Crispy Pappadavada Recipe Video Credit : Vadakkan cafe

Comments are closed.