ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പായി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ; ഈ ടിപ്സ് ചെയ്താൽ ചക്ക വറുത്തത് വേറെ ലെവൽ ടേസ്റ്റ് ആവും.!! Crispy jackfruit Chips Recipe

Crispy jackfruit Chips Recipe : “ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പായി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ; ഈ ടിപ്സ് ചെയ്താൽ ചക്ക വറുത്തത് വേറെ ലെവൽ ടേസ്റ്റ് ആവും” പച്ച ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, വറുവുലുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ചക്ക, ചിപ്സ് ആക്കി എടുക്കുമ്പോൾ പെട്ടെന്ന് തന്നെ തണുത്ത് പോകുന്നത് പതിവാണ്. സാധാരണ ചക്ക ചിപ്സ് വറക്കുന്നതിൽ നിന്നും കുറച്ച് മാറ്റം വരുത്തി ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

  • Ingredients:
  • Raw jackfruit (fully grown but unripe) – 1 medium-sized
  • Turmeric powder – ½ tsp
  • Salt – to taste
  • Coconut oil or any preferred oil – for deep frying
  • Enjoy your homemade, crispy jackfruit chips as a healthy and delicious snack

ഈയൊരു രീതിയിൽ ചക്ക ചിപ്സ് വറുത്തെടുക്കാനായി ആദ്യം തന്നെ ചുളയുടെ ചകിണി എല്ലാം കളഞ്ഞശേഷം നീളത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അധികം മൂക്കാത്ത ചക്ക നോക്കി വേണം ചിപ്സ് തയ്യാറാക്കാനായി തിരഞ്ഞെടുക്കാൻ. അതല്ലെങ്കിൽ തയ്യാറാക്കി കഴിയുമ്പോൾ ബലം കൂടുതലായി വരും. ചിപ്സ് തയ്യാറാക്കാൻ ആവശ്യമായ ചക്കച്ചുളകൾ വൃത്തിയാക്കി എടുത്തശേഷം വേണം വറുക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാൻ. അത്യാവിശ്യം അടി കട്ടിയുള്ള ഒരു പരന്ന ഉരുളിയോ

മറ്റോ ഉപയോഗിക്കുന്നതാണ് ചക്ക വറുക്കാൻ ഏറ്റവും നല്ലത്. അതല്ലെങ്കിൽ എണ്ണ പെട്ടെന്ന് ചൂടായി ചക്ക ചിപ്സ് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ചിപ്സ് വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി തുടങ്ങിയാൽ അതിലേക്ക് ഒരു പിടി അളവിൽ വൃത്തിയാക്കിവെച്ച ചക്കച്ചുളയുടെ കഷണങ്ങൾ ഇട്ടുകൊടുക്കാവുന്നതാണ്. ചുളയുടെ നിറം ചെറുതായി മാറി തുടങ്ങുമ്പോൾ തന്നെ ആവശ്യത്തിന് ഉപ്പുവെള്ളം കൂടി തളിച്ച് ഒന്നുകൂടി വറുത്ത ശേഷം ചിപ്സ് എണ്ണയിൽ നിന്നും വറുത്ത് കോരാവുന്നതാണ്. ഇതേ രീതിയിൽ രണ്ടോ മൂന്നോ

തവണയായി വൃത്തിയാക്കി വെച്ച ചക്കച്ചുള കഷണങ്ങൾ വറുത്തെടുത്തു മാറ്റി വയ്ക്കുക. ശേഷം അതേ എണ്ണയിലേക്ക് തന്നെ തയ്യാറാക്കി വെച്ച ചക്ക ചിപ്സ് ഒരിക്കൽ കൂടി ഇട്ടശേഷം നിറം മാറുന്നത് വരെ ഇട്ട് വറുത്തെടുക്കുക. ചിപ്സിന്റെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അത് എയർ ടൈറ്റ് ആയ പാത്രങ്ങളിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും തണുക്കാതെ ഉപയോഗിക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Crispy jackfruit Chips Video Credit : Flavour

Comments are closed.