Crispy Jackfruit Chips Making : ചക്ക ഉണ്ടാകുന്ന ഒരു സമയം ആയാൽ വീട്ടിലെ ഓരോ വിഭവങ്ങളും ചക്ക കൊണ്ട് ഉണ്ടാക്കുന്നത് ആയിരിക്കും അല്ലേ. ചക്കയുടെ ഓരോ ഭാഗവും പലതരത്തിൽ ഉള്ള വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റിയത് ആണ്. പച്ചചക്ക പല രോഗങ്ങൾ മാറാൻ നല്ലതാണ്. അത്പോലെ ഇത് തടി കുറയ്ക്കാനും വളരെ നല്ലതാണ്. ശരീരത്തിന് വേണ്ട ഊർജം ഇത് കൊടുക്കുന്നു. ചെറിയ ചക്ക മുതൽ പഴുത്ത ചക്ക വരെ കഴിക്കാൻ നല്ല സ്വാദാണ്.
ചക്ക കൊണ്ട് വീടുകളിൽ ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ചക്ക ചിപ്സ്. ചക്ക ചിപ്സ് ഉണ്ടാകുമ്പോൾ ഈ ഒരു കാര്യം ചെയ്താൽ നല്ല ടേസ്റ്റ് ആവും. ഇത് എങ്ങനെ എന്ന് നോക്കാം. ഇത് ഉണ്ടാക്കുമ്പോൾ ഏത് ചക്ക വേണമെങ്കിലും എടുക്കാം. നല്ല മൂത്ത ചക്ക എടുക്കുക. ചക്കയുടെ പുറത്തുള്ള ചകിണിയും കുരുവും കളഞ്ഞ് ചുള നീളത്തിൽ അരിഞ്ഞ് എടുക്കുക. ചക്ക ക്രിസ്പ്പി ആവാത്തത് ഒരു പ്രശ്നമാണ്.
You can also bake them in the oven for a healthier option. Simply toss the jackfruit strips with oil and seasonings, and bake at 400°F (200°C) for 20-25 minutes, or until crispy.
ഇത് ഒഴിവാക്കാൻ ചക്ക അധികം കട്ടി ആവാതെ അരിയാം. ചക്കയുടെ വിളഞ്ഞീര് കൈയിൽ ആവാതെ ഇരിക്കാൻ എണ്ണയിൽ കൈ മുക്കാം. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. ഇത് എണ്ണയിലേക്ക് ഇട്ട് നന്നായി വറുത്ത് എടുക്കുക. ഇത് കുറച്ച് കുക്ക് ആയി കഴിഞ്ഞ് എണ്ണയിൽ നിന്ന് കോരി എടുക്കുക. പിന്നീട് വീണ്ടും എണ്ണയിലേക്ക് ഇട്ട് വറുക്കുക. മണമില്ലാത്ത വെജിറ്റബിൾ ഓയിൽ ആണ് നല്ലത്.
ഇത് ഇടയ്ക്ക് ഇളക്കി കൊടുക്കാം. ഇത് മുക്കാൽ ഭാഗം വേവായാൽ മാറ്റി വെച്ച് ചൂടാറാൻ വെക്കുക. ഇത് വീണ്ടും എണ്ണയിലേക്ക് ഇടുമ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ നല്ലവണ്ണം ക്രിസ്പ്പി ആയിരിക്കും. ഇത് എത്രകാലം സൂക്ഷിച്ചാലും ഇത് പോലെ ഇരിക്കും. ഇതിലേക്ക് കുറച്ച് മുളക്പൊടി, കുറച്ച് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യാം. നല്ല ടേസ്റ്റിയായ ചിപ്സ് റെഡി! Crispy Jackfruit Chips Making Video Credit : Malappuram rithu