ക്രിസ്പിയും ടേസ്റ്റിയും ആയ ദോശ ഉണ്ടാക്കാനുള്ള എളുപ്പ വഴികൾ.!! Crispy Dosa Recipe Tips Malayalam.!!

ക്രിസ്പിയും ടേസ്റ്റിയും ആയ ദോശ ഉണ്ടാക്കാനുള്ള എളുപ്പ വഴികൾദോശമാവിന് ആവശ്യമായ ചേരുവകൾ ഇഡലി അരി -3 കപ്പ്‌ഉഴുന്ന് പരിപ്പ് – 3/4 കപ്പ്‌ഉലുവ -1 ടീസ്പൂൺകടലപരിപ്പ് -2 ടേബിൾ സ്പൂൺ.കടലപരിപ്പ് ദോശ നല്ല ക്രിസ്പി ആയി വരുവാൻ സഹായിക്കും.

ഉലുവ നല്ലൊരു മണവും ദോശക്ക് നൽകും. ഇവയെല്ലാം ചേർത്തി ഇട്ടു കഴുകിയതിനു ശേഷം എട്ടു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നല്ലവണ്ണം കുതിർന്ന ശേഷം അരച്ച് എട്ടു മണിക്കൂർ ഫെർമെന്റ് ആകാൻ വയ്ക്കുക.ഉപ്പ് അരച്ച ഉടനെ ചേർക്കുക ആണെങ്കിൽ പുളിക്കുന്നത് വേഗത്തിൽ ആകുവാൻ സഹായിക്കും.

നന്നായി പൊങ്ങി വന്ന ദോശമാവിലേക്കു ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ പഞ്ചസാരയും കൂടി ചേർത്തു കൊടുക്കുക. പഞ്ചസാര ചേർത്തു കൊടുക്കുന്നത് ദോശക്ക് നല്ല കളർ കൊടുക്കുവാൻ സഹായിക്കും.കൂടാതെ ടേസ്റ്റ് ബാലൻസ് ചെയ്യാനും സഹായിക്കും.കൂടാതെ ദോശ ഉണ്ടാക്കുമ്പോൾ ദോശ കല്ലിൽ ദോശ പരത്തുന്നതിന് മുൻപ് കുറച്ചു വെള്ളം തളിച്ച് ഒന്ന് തുടച്ച ശേഷം ദോശ പരത്തുക.

അടിയിൽ എണ്ണ തേച്ചു കൊടുത്താൽ ദോശ കനമില്ലാതെ പരത്തുവാൻ ബുദ്ധിമുട്ടാകും അതിനാൽ എണ്ണ ദോശ പരത്തിയ ശേഷം മുകളിൽ മാത്രം തൂവുക.ഈ ടിപ്പുകൾ പരീക്ഷിച്ചാൽ ഹോട്ടലിലെ പോലെ ദോശ വീട്ടിൽ ഉണ്ടാക്കാം.തയാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : PRABHA’S VEGGIE WORLD

Comments are closed.