ഒരു പിടി മല്ലി കൊണ്ടൊരു മല്ലിത്തോട്ടം.. ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ മതി, മല്ലി എളുപ്പത്തിൽ മുളക്കാൻ.!! Grow Method For Coriander | Coriander Farming | Coriander Cultivation

കറികളിൽ രുചിയും മണവും ലഭ്യമാക്കുന്ന ഒന്നാണ് മല്ലിയില. ഒട്ടുമിക്ക കറികളിലെയും പ്രത്യേകിച്ച് ഇറച്ചി കറികൾ, ഫ്രൈഡ് റൈസ്, ബിരിയാണി, മസാല ദോശ, രസം, സാമ്പാർ തുടങ്ങിയ വിഭവങ്ങളിൽ ഒരു പ്രധാന ഘടകം തന്നെയാണ് മല്ലിയില. വേപ്പിലക്കട്ടി എന്ന വിഭവത്തിലെ പ്രധാന ഘടകം മല്ലിയിലയാണ്. രുചിയും മണവും നൽകുന്നതോടൊപ്പം തന്നെ ഒട്ടനവധി ആരോഗ്യഗുണങ്ങളും ഇവക്കുണ്ട്.

മല്ലിയില ദഹനത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ഗ്യാസ് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. വിറ്റാമിൻ സി, കെ, പ്രോട്ടീൻ എന്നിവ ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. നമ്മൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന മല്ലിയില ധാരാളം വിഷം അടിച്ചെത്തുന്നവയാണ്. എത്ര തന്നെ കഴുകുകയാണെങ്കിൽ പോലും ഇവയിലുള്ള വിഷാംശം പോവുകയില്ല. അതുകൊണ്ട് തന്നെ മല്ലിച്ചെടി നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്നതാണ് ഏറെ ഉത്തമം.

നമ്മൾ കടയിൽ നിന്നും വാങ്ങുന്ന മല്ലി ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ മല്ലിച്ചെടി കാടുപോലെ വളർത്താം. പത്തോ ഇരുപതോ ദിവസം കൊണ്ട് മല്ലി വിളവെടുക്കാൻ ഉള്ള രണ്ടു മാർഗം നമുക്ക് പരിചയപ്പെടാം. തലേദിവസം രത്രി ഇ മല്ലി വെള്ളത്തിലിട്ടു വെക്കുക. ഇത് ഒരു തുണിയിലേക്ക് ഇട്ടുവെച്ചു കിഴിപോലെ കെട്ടുക. കയ്യുയപയോഗിച്ചു ചെറുതായൊന്നു റബ് ചെയ്താൽ മല്ലി പൊട്ടിച്ചെടുക്കാം. ഇത് കിഴിയാക്കി ബൗളിൽ അടച്ചുവെക്കാം.

രണ്ടാമത്തെ രീതിയിൽ മല്ലി വെള്ളത്തിലിടാതെ പൊടിച്ചെടുക്കുക. പൊട്ടിച്ചെടുത്ത മല്ലി വെള്ളത്തിലിട്ടു വെക്കുക. കുറച്ചു കമ്പോസ്റ്റ് എടുത്ത് ഈ മല്ലി ഇതിലേക്ക് ഇട്ടുവെക്കുക. ഇത് കിഴിപോലെ കെട്ടി വെള്ളം നനച്ചുവെക്കുക. ഇത് ഒരു പാത്രത്തിൽ അടച്ചുവെക്കുക. ഇങ്ങനെ ചെയ്താൽ മൂന്നു ദിവസം കൊണ്ട് തന്നെ മുള വരുന്നതാണ്. ഇടക്ക് നനച്ചു കൊടുക്കുക. കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit :

Comments are closed.