മല്ലിയിലയും പുതിനയിലയും ഇനി ഫ്രിഡ്‌ജിൽ വളർത്താം.. നല്ല ഫ്രഷ് ഇലകൾ ഇനി ഫ്രിഡ്‌ജിൽ നിന്നും പറിച്ചെടുക്കാം, അവസാന ഇലവരെ ഫ്രഷായി നിൽക്കാനൊരു അടിപൊളി ഐഡിയ.!! coriander leaves | Mint leaves

നമ്മുടെ ഭക്ഷ്യവസ്തുക്കൾ രുചിയും മണവും വർധിപ്പിക്കുന്നതിനായി ആണ് നമ്മളെല്ലാം മല്ലിയിലയും പൊതിനയിലയും ഉപയോഗിക്കാറുള്ളത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ? കൂടാതെ ഇവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളും ഉണ്ട്. കടയിൽ നിന്നും വാങ്ങി രണ്ടു ദിവസം കഴിയുമ്പോൾ തന്നെ ഇവയുടെ ഫ്രഷ്‌നെസ് നഷ്ടമായി കേടാകാറുണ്ട്. കേടാകാതിരിക്കുവാനായി നമ്മൾ പല രീതിയിൽ സ്റ്റോർ ചെയ്യുന്നതും പതിവാണ്.

ഒട്ടും തന്നെ ഫ്രഷ്‌നെസ് നഷ്ടപ്പെടുത്താത്ത രീതിയിൽ ഫ്രിഡ്ജിൽ മല്ലിയില വളർത്തിയെടുക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ? ഫ്രിഡ്ജിൽ മല്ലിയില, പൊതിനയില വളർത്തുക എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും സംശയം ഉണ്ടായിരിക്കും അല്ലെ. എന്നാൽ ഇത് തികച്ചും പ്രായോഗികമായ ഒരു മാർഗം തന്നെയാണ്. ഇതിനായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം. ആദ്യം തന്നെ കടയിൽ നിന്നും വാങ്ങിവരുന്ന മല്ലിയിലയുടെ ബണ്ടിലിൽ നിന്നും കേടായ ഇലകൾ മാറ്റുക.

ചീഞ്ഞ ഇലകളും മറ്റു ചെടികളുടെ ഇലകളും എല്ലാം മാറ്റിയ ശേഷം ഇത് കഴുകി വൃത്തിയാക്കിയെടുക്കണം. ഇതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് സിന്തെറ്റിക് വിനെഗർ ചേർത്ത് അഞ്ചു മിനിട്ടു വെച്ച് കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് മല്ലിയില കുറച്ചധികം നാൾ ഫ്രഷ് ആയിരിക്കുമെന്ന് മാത്രമല്ല ഇതിലെ വിഷാംശം മുഴുവനായും പോയിക്കിട്ടും. ഇത് ഒരു തുണിയിൽ ജലാംശം പോകുന്നതിനായി വെക്കുക.

ഇതേ രീതിയിൽ തന്നെ പൊതിനയിലയും വൃത്തിയാക്കാവുന്നതാണ്. ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ഇതിലേക്ക് മല്ലിയിലയും പൊതിനയിലയും ഇറക്കി വെച്ചശേഷം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിവെക്കുക. ഇത് ഫ്രിഡ്ജിന്റെ ഡോർ സൈഡിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ നാൾ കേടാകാതിരിക്കും. ചെയ്യേണ്ടവിധം കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit : Resmees Curry World

Comments are closed.