മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Copper Brass vessels Easy cleaning tip

Copper Brass vessels easy cleaning tip : “മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല” നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ചിലതാണ് നിലവിളക്ക്, പല തരത്തിലുള്ള ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം.. കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഓട്ട് വിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവയിൽ എല്ലാം ക്‌ളാവ് പിടിച്ചാൽ പിന്നെ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഉറച്ചുകഴുകി വൃത്തിയാക്കിയാൽ അതുപോലെ തന്നെ ഇവയെല്ലാം വൃത്തിയാക്കുന്നതിനായി കെമിക്കൽ അടങ്ങിയ

ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും പാത്രത്തിന്റെ നിറം മങ്ങിപ്പോകുന്ന അവസ്ഥയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. എന്നാൽ നാച്ചുറലായ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എത്ര കറപിടിച്ച ഓട്ടുപാത്രങ്ങളും, നിലവിളക്കുമെല്ലാം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ ഓട്ടുപാത്രങ്ങളും, നിലവിളക്കുമെല്ലാം ക്ലീൻ ചെയ്യുന്നതിനായി ഒരു പ്രത്യേക ലിക്വിഡ് തയ്യാറാക്കണം. അതിനായി മണ്ണിൽ നിർമ്മിച്ച ചിരാതോ, അതല്ലെങ്കിൽ പഴയ ഓടിന്റെ കഷ്ണമോ എല്ലാം ഉപയോഗിക്കാവുന്നതാണ്.

Cleaning copper vessels is important to maintain their shine and prevent tarnish caused by oxidation. A natural and effective method involves using a mixture of lemon juice (or vinegar) and salt. Rub the mixture gently onto the surface using a soft cloth or sponge until the tarnish disappears, then rinse thoroughly with water and dry immediately with a clean towel to avoid water spots.

ആദ്യം തന്നെ പൊടിക്കാനാവശ്യമായ ഓട് അല്ലെങ്കിൽ ചിരാത് ഒട്ടും തരിയില്ലാത്ത രൂപത്തിൽ പൊടിച്ചെടുക്കണം. അതായത് ഉപയോഗിക്കാത്ത ഇടികല്ല് വീട്ടിലുണ്ടെങ്കിൽ അതിൽ വച്ച് പൊടിച്ചെടുക്കുന്നതാണ് കൂടുതൽ നല്ലത്. ശേഷം ഈ ഒരു പൊടിയിലേക്ക് രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കുക. പിന്നീട് വൃത്തിയാക്കാൻ ആവശ്യമായ പാത്രത്തിലേക്ക് ഈയൊരു ലിക്വിഡ് നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇത് 10 സെക്കൻഡ് നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുകയോ അല്ലെങ്കിൽ വെള്ളം ഒഴിച്ച് കഴുകുകയോ

ചെയ്താൽ പാത്രത്തിലെ കറകളെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ നിലവിളക്ക് എല്ലാം നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്തെടുക്കാം. ആദ്യം കൂടുതലായി കറയുള്ള ഭാഗങ്ങൾ വൃത്തിയാക്കിയ ശേഷം ബാക്കി ഭാഗം ക്ളീൻ ചെയ്യുകയാണെങ്കിൽ റിസൾട്ട് പെട്ടെന്ന് അറിയാനായി സാധിക്കും. കാലങ്ങളായി ക്ലാവ് പിടിച്ച് വൃത്തികേടായി ഉപയോഗിക്കാതെ കിടക്കുന്ന പാത്രങ്ങളെല്ലാം ഈ ഒരു പൊടി ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Copper Brass vessels Easy cleaning tips Video Credit : Sonal Sajith Vlogs

Comments are closed.