ടേബിൾ ഫാനിനെ എസി ആക്കി മാറ്റാം.!! കനത്ത ചൂട് മൂലം ഉറങ്ങാൻ പറ്റുന്നില്ലേ; എങ്കിൽ ഫാനിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഒറ്റ രൂപ ചിലവില്ല.!! Cooler making using Bottle

Cooler making using Bottle : ചൂടുകാലമായാൽ രാത്രി സമയത്ത് റൂമിൽ കിടന്നുറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കും മിക്ക വീടുകളിലും ഉള്ളത്. സാധാരണക്കാരായ ആളുകൾക്ക് വീട് തണുപ്പിക്കാനായി എസി വാങ്ങി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാൽ നിങ്ങളുടെ വീട്ടിൽ ഒരു ടേബിൾ ഫാൻ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ എസിയുടെ അതേ പവറിൽ തണുപ്പ് കിട്ടുന്ന രീതിയിലേക്ക്

സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതി ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന സാധനം രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ ആണ്. ഒരു ലിറ്റർ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകളാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടിഭാഗം ഒരു കത്തിയോ മറ്റോ ഉപയോഗിച്ച് വട്ടത്തിൽ പകുതി ഭാഗം നിർത്തി കട്ട് ചെയ്ത് എടുക്കുക. ഇതേ രീതിയിൽ

തന്നെ മറ്റേ ബോട്ടിലും അടിഭാഗം കട്ട് ചെയ്തു വെക്കണം. ശേഷം ബോട്ടിലുകളുടെ ഒരുവശത്ത് മാത്രമായി ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. ഹോളുകൾ ഒരേ വലിപ്പത്തിൽ ഇട്ടുകൊടുക്കാൻ സാധിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. അതിനുശേഷം ഏത് ഫാനിലാണോ ഈയൊരു ട്രിക്ക് പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ പുറകു ഭാഗം അഴിച്ചെടുത്തു മാറ്റുക. തയ്യാറാക്കിവെച്ച ബോട്ടിലുകളിലേക്ക് ട്രിപ്പ് രൂപത്തിലുള്ള പ്ലാസ്റ്റിക് ലോക്കുകൾ ഇട്ട് പതുക്കെ വലിച്ച് ഫാനിന് ഉൾവശത്തിലൂടെ എടുക്കാവുന്നതാണ്. ഇതേ രീതിയിൽ രണ്ടു ബോട്ടിലുകളും ഫാനിന്റെ ഇരു വശത്തുമായി ഫിറ്റ് ചെയ്തു കൊടുക്കുക.

ശേഷം നേരത്തെ അഴിച്ചു വെച്ച ഫാനിന്റെ പുറക് ഭാഗത്തുള്ള ഇരുമ്പ് ഭാഗം വീണ്ടും ഫാനിലേക്ക് ഫിറ്റ് ചെയ്തു കൊടുക്കുക. ആവശ്യാനുസരണം കുപ്പികളിലേക്ക് തണുത്ത വെള്ളം ഒഴിച്ചോ, ഐസ്ക്യൂബ് നിറച്ചോ സ്വിച്ച് ഓൺ ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല തണുത്ത കാറ്റ് ഫാനിൽ നിന്നും ലഭിക്കുന്നതാണ്. വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു രീതിയിലൂടെ നിങ്ങളുടെ വീട്ടിലെ ഒരു സാധാരണ ടേബിൾ ഫാനിനെ എസിയുടെ പവറിലേക്ക് ആക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cooler making using Bottle Video Credit : Shabizone

Comments are closed.