
കഞ്ഞിവെള്ളവും ഉലുവയും ഉണ്ടോ.. മുടി തഴച്ചു വളരാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല.!! Cooked Rice water and fenugreek seeds For Hair growth Malayalam
Cooked Rice water and fenugreek seeds For Hair growth Malayalam : മുടി കൊഴിച്ചിൽ ആണായാലും പെണ്ണായാലും ഒരു പോലെ വിഷമിക്കുന്ന ഒരു കാര്യമാണ്. അതു കൊണ്ട് തന്നെ യൂട്യുബിലും ഫേസ്ബുക്കിലും കാണുന്ന പലതും നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ട്. അതിൽ പലതും വിജയിക്കാറുമില്ല. എന്നാൽ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്‌താൽ മുടി നല്ലത് പോലെ തഴച്ചു വളരുന്നതാണ്.
കഞ്ഞിവെള്ളവും ഉലുവയും ഒന്നിച്ചു ഉപയോഗിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഈ ഒരു രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ യാതൊരു ദോഷവും ഇല്ല എന്ന് മാത്രമല്ല മുടി നല്ലത് പോലെ തഴച്ചു വളരുകയും ചെയ്യും. ആദ്യം തന്നെ മുടിയിൽ എണ്ണ തൊട്ട് വൃത്തിയായി കെട്ട് മാറ്റുക. ഒരു പാത്രത്തിൽ അര കപ്പ് കഞ്ഞിവെള്ളം എടുക്കുക. ഇതിലേക്ക് മൂന്ന് സ്പൂൺ ഉലുവ ചേർത്ത് വയ്ക്കണം.

അങ്ങനെ ഒരു രാത്രി മുഴുവൻ വയ്ക്കണം. നല്ല വൃത്തിയുള്ള ഒരു തുണിയിൽ ഇത് ഇട്ടിട്ട് ഇതിലെ സത്ത് മുഴുവൻ നല്ലത് പോലെ പിഴിഞ്ഞ് എടുക്കണം. പിഴിഞ്ഞ് എടുത്തതിന്റെ ബാക്കി വീണ്ടും കഞ്ഞി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഇങ്ങനെ ഒരേ ഉലുവ മൂന്ന് ദിവസം വരെ ഉപയോഗിക്കാം. നമ്മൾ പിഴിഞ്ഞ് എടുത്ത വെള്ളം മുടിയിൽ നല്ലത് പോലെ തേച്ചു പിടിപ്പിക്കണം.
ഒരു പത്തു മിനിറ്റ് കഴിഞ്ഞിട്ട് തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മതി. ഇത് കഴുകി കളയുമ്പോൾ ഷാംപൂ പോലെ ഉള്ളത് ഒന്നും ഉപയോഗിക്കാൻ പാടില്ല. ഷാംപൂ ചെയ്യുന്നത് പോലെ തന്നെ ആണ് ഇത്. മുടിക്ക് യാതൊരു ദോഷവും ഉണ്ടാക്കാത്ത ഷാംപൂ എന്ന് തന്നെ ഇതിനെ പറയാം. ഇത് മുടിയിൽ തേച്ചു പിടിപ്പിക്കുന്നത് എങ്ങനെ എന്നൊക്കെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. Video Credit : LONG HAIR VIDEO & TIPS roopa Sara
Comments are closed.