ഈ പൊരി വെയിലത്ത് മനസ്സും ശരീരവും തണുക്കാൻ ഇതൊരെണ്ണം മതി.. അര മുറി തേങ്ങാ ഉണ്ടോ? തീ കത്തിക്കേണ്ട.!! കിടിലൻ വിഭവം.!! Coconut Kulfi Ice Cream Recipe Malayalam

Coconut Kulfi Ice Cream Recipe Malayalam : വെറും അര മുറി തേങ്ങ ഉണ്ടെങ്കിൽ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും ഈ ഒരു വിഭവം വളരെയധികം ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്ന് പറയാം. ഈ പൊരി വെയിലത്ത് മനസും ശരീരവും തണുപ്പിക്കുവാൻ ഇതൊന്നു മാത്രം മതിയാകും.

ഈ ഒരു വിഭവം അതയത് കിടിലൻ രുചിയിലുള്ള കുൽഫി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി അര മുറി തേങ്ങയാണ് ആവശ്യമായത്. കരിക്ക് അല്ലെങ്കിൽ ഇളം തേങ്ങാ ഉപയോഗിച്ച് തയ്യാറാക്കുകയാണ് കിടിലൻ രുചിയായിരിക്കും. ഇത് പുറം ഭാഗത്തെ തൊലി കളഞ്ഞ ശേഷം തേങ്ങാ വെള്ളം നാലോ അഞ്ചോ ടീസ്പൂൺ കൂടി ചേർത്ത് തരിയോട് കൂടി അരച്ചെടുക്കാം.

Coconut Kulfi Ice Cream Recipe Malayalam
Coconut Kulfi Ice Cream Recipe Malayalam

മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് നാല് ടേബിൾസ്പൂൺ മിൽക്ക് പൌഡർ ചേർത്തു കൊടുക്കാവുന്നതാണ്. പിടിച്ചെടുത്ത പാഞ്ചസാര മൂന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കണം. ഇതിലേക്ക് തിളപ്പിച്ച് ചൂടാറിയ പാൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച തേങ്ങയുടെ മിക്സ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തേങ്ങാ അരക്കുന്നത് ഒരുപാട് ലൂസ് ആവാതിരിക്കുവാൻ ശ്രദ്ധിക്കണം.

ഇത്രയും ആയാൽ തന്നെ കുൽഫിയുടെ മിക്സ്ചർ സെറ്റ് ആയിട്ടുണ്ട്. ഇത് കുൽഫിയുടെ മോൾഡിലേക്ക് ചേർക്കവുന്നതാണ്. മോൾഡ് ഫിൽ ചെയ്ത ശേഷം ഫോയിൽ പേപ്പർ ഉപയോഗിച്ച് മൂടി വെക്കാവുന്നതാണ്. ഒരു കത്തി ഉപയോഗിച്ച് സെന്റര് ഭാഗത്ത് വരയിട്ടു സ്റ്റിക്ക് ഇട്ട് വെക്കാവുന്നതാണ്. ഇത് ഫ്രീസറിൽ തണുപ്പിക്കാൻ വെക്കവുന്നതാണ്. കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ. Video Credit : Mums Daily

Rate this post

Comments are closed.