തേങ്ങയും ചെറുപ്പഴവും കൊണ്ട് ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ | Coconut Banana Snacks Recipe

Coconut Banana Snacks Recipe : വൈകുന്നേരം ചായക്കൊപ്പം പലഹാരം എല്ലാവര്ക്കും നിര്ബന്ധമായിരിക്കും അല്ലെ.. എന്നാൽ ഉണ്ടാക്കാനുള്ള മടി കൊണ്ട് വീട്ടമ്മമാർ ഇതിനായി മെനക്കെടാറില്ല. എന്നാൽ ഇനി മുതൽ ഉണ്ടാക്കാനുള്ള മടി വിചാരിച്ചു കൊണ്ട് ഇനിയിരിക്കേണ്ട. എന്തെന്നല്ലേ.. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരത്തിൻറെ റെസിപ്പിയും കൊണ്ടാണ് ഇത്തവണത്തെ വരവ്. ഇത് തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.

  • Ingredients
  • ചെറുപഴം – 3 എണ്ണം
  • ഗോതമ്പ് പൊടി – അരക്കപ്പ്
  • തേങ്ങാ ചിരകിയത് – അരക്കപ്പ്
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • നല്ല ജീരകപ്പൊടി – 1 ടീസ്പൂണ്
  • ഏലക്ക പൊടി – 1 ടീസ്‌പൂൺ

തയ്യാറാക്കുന്നതിനായി നന്നായി പഴുത്ത ചെറുപഴവും പഞ്ചസാരയും തേങ്ങയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തന്നെ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. അതിന് ശേഷം അതിലേക്ക് ഈ മിക്സിലേക്ക് തന്നെ ഗോതമ്പ് പൊടി ചേർത്തു വീണ്ടും അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റിയശേഷം 3 ടേബിൾ സ്പൂൺ വെള്ളവും ഏലക്കാപൊടിയും ജീരക പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്യുക. ഒരു ഉണ്ണിയപ്പ ചട്ടിയെടുത്തു അടുപ്പിൽ വെച്ച് ചൂടാക്കി പാകത്തിന് എണ്ണ ഒഴിക്കുക.

എണ്ണ നന്നായി ചൂട് ആയാൽ ഈ ഒരു ഉണ്ണിയപ്പ ചട്ടിയുടെ ഓരോ കുഴിയിലേക്കും ഓരോ കുഴിയിലേക്കും ഓരോ സ്പൂൺ മാവ് കോരിയൊഴിക്കണം. വെന്ത് തുടങ്ങിയാൽ സ്പൂൺ ഉപയോഗിച്ച് മറിച്ചിട്ട അപ്പുറം ഭാഗം വേവിക്കുക. ഗോൾഡൻ നിറമാകുന്നത് വരെ വേവിച്ചശേഷം ഇത് എണ്ണയിൽ നിന്ന് കോരി എടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഇൻസ്റ്റന്റ് ഉണ്ണിയപ്പം തയ്യാർ. ഈ ഒരു ഇൻസ്റ്റന്റ് ഉണ്ണിയപ്പം ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.. Video Credit : Remya’s food corner, Super Coconut Banana Snacks Recipe

Comments are closed.