സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി നിറയില്ല…!!!

സെപ്റ്റിക് ടാങ്ക്, വേസ്റ്റ് ടാങ്ക് എന്നിവ നിറയാതിരിക്കാനും ബ്ലോക്ക്‌, ദുർഗന്ധം എന്നിവ ഉണ്ടാവാതിരിക്കാനും ഒരൊറ്റ കാര്യം ചെയ്താൽ മതി…!!!അതിനായി ആദ്യം കൈകൾ പ്ലാസ്റ്റിക്കിന്റെ കവറിൽ ടൈറ്റ് ആയി കെട്ടി വെക്കുക.ഇനി പച്ച ചാണകമാണ് വേണ്ടത്. ഒരു ബക്കറ്റിലേക്ക് 3 ചിരട്ടയോളം ചാണകം എടുക്കുക.വേസ്റ്റ് ടാങ്കുകളിൽ ഉള്ള ബാക്ട്ടീരിയകളെ പെട്ടെന്ന് വിഘടിപ്പിച്ച് നശിപ്പിക്കാൻ പച്ച ചാണകത്തിന് കഴിയും..!
ഇങ്ങനെ

ചെയ്യുമ്പോൾ ചാണകത്തിൽ ഉള്ള ബാക്റ്റീരിയകൾ ടാങ്കിൽ പെട്ടെന്ന് പെരുകുകയും പിന്നീടുള്ള ബ്ലോക്ക്‌,ടാങ്ക് നിറയൽ തുടങ്ങിയവയെ ഇത് തടയുകയും ചെയ്യും..എടുത്തു വച്ച ചാണകത്തിലേക്ക് കുറച്ച് വെള്ളവും ചേർത്ത് നേർപ്പിച്ച് കലക്കി ടോയ്‌ലെറ്റിന്റെ പുറകെ വശത്തുള്ള പൈപ്പിലൂടെ ഒഴിച്ച് കൊടുക്കുക.ഇത്രയും ചെയ്‌താൽ നമ്മുടെ ടാങ്കുകൾ എപ്പോഴും ക്ലീൻ ആയും ബ്ലോക്കുകൾ ഇല്ലാതെയും സൂക്ഷിക്കാം…ഇത് കൂടാതെ മറ്റൊരു രീതിയിലും ഇത് ചെയ്യാം..

അതിനായി ഒരു വലിയ ഉണ്ട ശർക്കരയുടെ പകുതി എടുക്കണം.ഇനി ഇത് ചെറുതായൊന്നു പൊടിച്ച് കുറച്ച് വെള്ളത്തിൽ ഉരുക്കി എടുക്കുക.ഇനി ഇത് തണുത്ത ശേഷം കിച്ചൺ സിങ്കിലേക്ക് ഒഴിക്കാം. കിച്ചണിന്റെ പുറം വശത്ത് സിങ്കിന്റെ ഭാഗത്തായി കാണുന്ന പൈപ്പിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം..ഇത് കിച്ചൺ സിങ്കിലേക്ക് നേരിട്ടും ഒഴിക്കാം.

സെപ്റ്റിക് ടാങ്കിലേക്കാണെങ്കിൽ നേരത്തെ പറഞ്ഞ പൈപ്പിലേക്കോ അല്ലെങ്കിൽ നേരിട്ട് ക്ലോസെറ്റിലേക്കോ ഇത് ഒഴിക്കാവുന്നതാണ്.ശർക്കരപ്പാനി ആണ് വൃത്തിയാക്കാൻ ഉപയോഗിക്കുന്നതെങ്കിൽ 2-3 തവണ ചെയ്യേണ്ടി വരും. ചാണകമാണെങ്കിൽ ഒറ്റ പ്രാവശ്യം മാത്രം ചെയ്‌താൽ മതിയാവും.ഇങ്ങനെ ചെയ്താൽ കുറേ കാലത്തേക്ക് നമ്മുടെ 2 ടാങ്കുകളും വളരെ വൃത്തിയായി ഇരിക്കും..കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ..!!! video credit : Ansi’s Vlog

Comments are closed.