നോൺസ്റ്റിക്കിന് വിട.!! ഈ പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മൺചട്ടി നോൺസ്റ്റിക് ആക്കി മാറ്റാം.!! Clay Pot Seasoning Trick

Clay Pot Seasoning Trick : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും പാചകത്തിനായി കൂടുതലായും ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എണ്ണ കുറച്ച് ഉപയോഗപ്പെടുത്തി പാചകം ചെയ്യാം എന്നതാണ് ഇത്തരം പാത്രങ്ങളുടെ പ്രത്യേകത. എന്നാൽ ഇവയിൽ നൽകിയിട്ടുള്ള ടഫ്ലോൺ കോട്ടിംഗ് അടർന്നു വന്നു കഴിഞ്ഞാൽ അത്തരം പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.

നോൺസ്റ്റിക് പാത്രങ്ങളുടെ അതേ രീതിയിലേക്ക് എങ്ങിനെ മൺപാത്രങ്ങളെ മയക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ നോൺസ്റ്റിക് പാത്രങ്ങൾക്ക് ലഭിക്കുന്ന അതേ മിനുസം ഈയൊരു രീതിയിൽ മൺപാത്രങ്ങളിൽ ചെയ്യുമ്പോഴും ലഭിക്കുന്നതാണ്. പാത്രങ്ങൾ വാങ്ങിക്കൊണ്ട് വന്നാൽ ആദ്യം തന്നെ 24 മണിക്കൂർ സമയത്തേക്ക് അത് വെള്ളത്തിൽ മുക്കി വെക്കണം. വെള്ളത്തിൽ നിന്നും എടുക്കുന്ന മൺപാത്രങ്ങളിലേക്ക് അല്പം കടലമാവ് ഇട്ട് സോഫ്റ്റ് ആയ ഒരു സ്ക്രബർ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഉരച്ച് വൃത്തിയാക്കി എടുക്കുക.

ഒരു കാരണവശാലും മൂർച്ചയുള്ള സ്ക്രബ്ബറുകൾ പാത്രങ്ങളിൽ ഉപയോഗപ്പെടുത്താൻ പാടുള്ളതല്ല. ഇങ്ങനെ വൃത്തിയാക്കി എടുക്കുന്ന പാത്രങ്ങളിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് ശേഷം വീണ്ടും 24 മണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം പാത്രങ്ങൾ നല്ല രീതിയിൽ തുടച്ച് പുറത്തും അകത്തുമായി എണ്ണ തടവി കൊടുക്കുക. എണ്ണ തടവി വെച്ച പാത്രങ്ങൾ ലോ ഫ്ലെയിമിൽ നല്ല രീതിയിൽ ചൂടാക്കിയ ശേഷം അതിലേക്ക് അല്പം കൂടി എണ്ണ ഒഴിച്ചു കൊടുക്കുക.

അതിലേക്ക് അല്പം കല്ലുപ്പും തേങ്ങയും ഇട്ട് വറുത്ത് മാറ്റുക. ആവശ്യമെങ്കിൽ ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ഫ്രൈ ചെയ്തു മാറ്റാവുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത് വഴി മൺപാത്രങ്ങൾ എളുപ്പത്തിൽ മയക്കിയെടുക്കാനായി സാധിക്കും. നോൺസ്റ്റിക് പാത്രങ്ങളെ വെല്ലുന്ന മിനുസമുള്ള മൺപാത്രങ്ങൾ ഈയൊരു രീതിയിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Clay Pot Seasoning Trick Video Credit : Malappuram Thatha Vlog by r

Clay Pot Seasoning Trick

Soak:
Submerge the clay pot and lid fully in water for 24 hours. This helps fill the pores and increases strength.

Scrub & Dry:
Wash the soaked pot using a coconut or plastic scrubber (avoid soap/steel scrubbers). Sun-dry the pot for 2–3 hours until completely dry.

Oil Application:
Spread a thin layer of coconut oil, ghee, or any cooking oil over both the inside and outside surfaces of the pot. Let the oil absorb for at least an hour.

Rice Water Treatment:
Pour cooked rice starch water (kanji) into the pot. Let it sit overnight. The next day, boil the rice water gently in the pot to reinforce seasoning.

Rinse & Final Dry:
Discard the rice water, rinse the pot, and sun-dry again.

Cooking:
For the first few uses, cook only water-based recipes (like rice, soups, or curries) to seal and strengthen the pot before making dry dishes.

Extra Tips

  • Always start cooking on low heat and gradually increase.
  • Avoid sudden temperature changes and do not add cold water to a hot pot.
  • Hand-wash only; avoid harsh soaps.
  • Store in a cool, dry place with the lid off to prevent odor build-up.

Seasoning your clay pot with these simple steps helps prevent cracks, enhances durability, and brings out authentic flavors in your dishes

ഇനി പഴയ എണ്ണ ആരും കളയല്ലേ.!! തിളച്ച എണ്ണയിലേക്ക് ഇത് ഒരു സ്പൂൺ ഒഴിച്ച് നോക്കൂ; എത്ര ഉപയോഗിച്ച് കറുത്തു പോയ എണ്ണയും ഒറ്റ മിനിറ്റിൽ ക്‌ളീൻ ആക്കാം.!!

Comments are closed.