ക്ലാസിക് ലുക്കിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട്.!! Classic Look Beautiful Home Tour

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു തവണ മാത്രം സഫലമാകുന്ന സ്വപ്നമാണ് സ്വന്തമായി വീട് എന്നത്. സാധാരണക്കാരെ സംബന്ധിച്ച് ചെറിയ ചിലവിൽ പണികഴിപ്പിക്കാൻ പറ്റുന്നതും സ്ഥലം വാങ്ങി പണി കഴിപ്പിക്കുമ്പോൾ ചെറിയ സ്ഥലത്തിൽ ഒതുങ്ങുന്നതും ആയ വീടാണ് അഭികാമ്യം. അത്തരത്തിൽ ഒരു വിടാണ് ഇതിൽ പരിചയപ്പെടുന്നത്. 1800 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായി മൂന്ന് ബെഡ്റൂമുകൾ അടക്കമുള്ള വീടാണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നാടൻ ലുക്കിലുള്ള ഓപ്പൺ സിറ്റൗട്ട് ആണ് ഇതിൽ ഉള്ളത്. സിറ്റൗട്ടിലെ രണ്ട് തൂണുകളും വുഡ് പാനൽ ചെയ്ത് മനോഹരമാക്കിയിരിക്കുന്നു അതുപോലെ സിറ്റൗട്ടിലെ മെയിൻ ചുമരിലും വുഡ് പാനലിൽ ചെറിയ കൊത്തുപണികൾ ചെയ്ത് അലങ്കരിച്ചിട്ടുണ്ട്. വുഡിന് പോളിഷ് ചെയ്തു മിനുക്കിയത് കൊണ്ടും ഫ്രണ്ട് ഡോറും ജനാലകളും പാനലുകളും ഒരേ കളർ കോമ്പിനേഷൻ ആയതുകൊണ്ടും വീടിന്റെ മുൻവശം തന്നെ ഒരു ക്ലാസിക് ടെച് നൽകുന്നുണ്ട്. ഫ്രണ്ട് എലിവേഷനിലെ ജനാലകൾ കവർഅപ്പ് ചെയ്‌തും മനോഹരമാക്കിയിട്ടുണ്ട്.

സിറ്റൗട്ടിലെ സ്റ്റെപ്പ് മുകളിലായുള്ള റൂഫിൽ ചില്ലുകൾ പാകി മോഡി കൂട്ടിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്ന് ലിവിങ് റൂമിലേക്ക് കടക്കുമ്പോൾ വളരെ വിശാലമായ ലിവിങ് ആണ് നമ്മെ കാത്തിരിക്കുന്നത്. ഫർഗോള കൊണ്ട് സിമ്പിൾ ആയി പാർട്ടീഷൻ ചെയ്ത് ഡൈനിങ്ങും വിശാലമായ താണ്. ഇന്റീരിയർ വർക്കുകൾ ചെയ്ത് മനോഹരമാക്കിയ ഡൈനിങ്ങിൽ നിന്നാണ് ബെഡ്റൂം മുകളിലേക്കുള്ള വഴികൾ. വുഡ് കൊണ്ട് തന്നെയാണ് ബെഡ്റൂമിലെ റാക്കുകളും

അലമാരകളും ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ബെഡ്റൂമുകൾ എല്ലാം വളരെ പ്രൗഢിയോടെ നിൽക്കുന്നവയാണ്. അതുപോലെതന്നെ കിച്ചൺ ഏരിയയിലെ കബോർഡ്കളും വുഡ് കൊണ്ട് തന്നെയാണ്.അത്യാവശ്യത്തിന് വലിപ്പമുള്ള വർക്ക്‌ ഏരിയയും ഉൾപ്പെടുത്തിയിരിക്കുന്ന ഈ വീടിന്റെ ഘടന ഒരേ സമയം മികച്ച സൗകര്യങ്ങൾ ഉള്ളതും ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമാണ്.. ഈ വീടിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം..

Rate this post

Comments are closed.