ക്ലാസ് ഓഫ് ഏയ്റ്റീസ് വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റുന്നു.!! ഓർമ്മ ചിത്രം പങ്കുവെച്ച് സുഹാസിനി Class of 80s Beautiful Frame

എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങളുടെ കൂട്ടായ്മയാണ് ക്ലാസ് ഓഫ് എയ്റ്റീസ് കൂട്ടായ്മ. കഴിഞ്ഞ കുറേ വർഷങ്ങളായി ഗെറ്റുഗദർ സംഘടിപ്പിക്കുകയും ഒരുമിച്ചു കൂട്ടുകൂടുകയും കളികളും തമാശകളും തങ്ങളുടെ സിനിമാ വിശേഷങ്ങളും എല്ലാം പങ്കുവെക്കുകയും ചെയ്യുന്ന താരസംഗമം. ഇപ്പോഴും താരങ്ങൾ ഒത്തുചേരുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് എന്നത് തന്നെയാണ് ഈ കൂട്ടായ്മയെ ഇത്രയധികം മുന്നിട്ടു നിൽക്കാൻ സഹായിക്കുന്നതും.

ഇപ്പോഴിതാ ഒരു വിവാഹത്തിന് താരങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ എടുത്ത ഒരു ചിത്രമാണ് പ്രിയ നായിക സുഹാസിനി സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വലിയ ജനപിന്തുണയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. റഹ്മാൻ,പാർവതി, രേവതി, ഖുശ്ബു, ശോഭന, അംബികാ സുഹാസിനി, മേനക, നദിയാമൊയ്തു രാധിക തുടങ്ങി സിനിമാലോകത്ത് നിറഞ്ഞുനിന്നിരുന്ന വലിയ താര നിരതന്നെ ചിത്രത്തിലുണ്ട്. സംഗീതത്തെ വാനോളമുയർത്തി സിനിമ ചരിത്രത്തിലെ തന്നെ അതുല്യ പ്രതിഭയായി

Class of 80s Beautiful Frame
Class of 80s Beautiful Frame

മാറിയ ശബ്ദ മാന്ത്രികൻ എ ആർ റഹ്മാനും ഇക്കൂട്ടത്തിലുണ്ട്. സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് 2019 ലാണ് ക്ലാസ് ഓഫ് എയ്റ്റീസ് എന്ന ഈ കൂട്ടായ്മ നിർമ്മിക്കുന്നത്. സുഹാസിനിയും ലിസിയും അക്കാലത്തെ മുന്നിട്ടുനിൽക്കുന്ന നായികമാരിൽപ്പെടുന്നു. ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ കാര്യങ്ങൾ ചർച്ചചെയ്യാൻ സുഹാസിനിയുടെ വീട്ടിൽ തെന്നിന്ത്യൻ താരങ്ങൾ ഒത്തുകൂടിയപ്പോഴണ് ഇത്തരത്തിൽ ഒരു കൂട്ടായ്മയുടെ പിറവി എന്ന് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സുഹാസിനി പറഞ്ഞിരുന്നു.

ഈ കൂട്ടായ്മ തുടങ്ങിയപ്പോൾ എൺപതുകളിലെ റാണിമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പതിയെ പതിയെ വളർന്നുവന്നു. ശേഷം നടന്മാരും നടിമാരും എല്ലാം ചേർന്ന് വലിയ ഒരു താര കൂട്ടായ്മയായി മാറുകയായിരുന്നു. സുഹാസിനിയുടെയും ലിസിയുടെയും പ്രവർത്തനഫലമായാണ് ഈ കൂട്ടായ്മ പിറന്നത്. എൺപതുകളിലെ എല്ലാ നായികമാരും ഉൾപ്പെടുന്ന ക്ലാസ് ഓഫ് ഏയ്റ്റീസ്‌ ഇന്നും വലിയ ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്ന് തന്നെയാണ്.

Comments are closed.