80 കളിലെ താരവസന്തം ഒന്നിച്ചപ്പോൾ; തെന്നിന്ത്യൻ സിനിമ ലോകത്തെ കീഴടക്കിയ താരങ്ങൾ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.!! Class 80’s Reunion Shared By Radha Nair Malayalam

തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രാധാ നായർ.ചില മലയാളം ഹിന്ദി കന്നട ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. 1981 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ നായികമാരിൽ പ്രധാനിയായിരുന്നു താരം.സഹോദരി അംബികയും ചലച്ചിത്ര രംഗത്ത് സജീവമാണ്.ഇരുവരും ഒന്നിച്ച് സിനിമ മേഖലയിൽ നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. 1991ലാണ് താരം വിവാഹിതയാകുന്നത് . രാജശേഖരൻ നായരാണ് ഭർത്താവ്. ഇപ്പോൾ സിനിമ രംഗത്ത് അത്രതന്നെ സജീവം

അല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർക്കായി എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ശാന്തി എന്നത് ശാന്തി, മറുപക്കം,സിഗരം, മനൈവി ഒരു മാണിക്യം, മീനാക്ഷി തിരുവിളയാടൽ, അണ്ണാനഗർ മുതൽ തെരു, തുടങ്ങിയവയെല്ലാം താരം അഭിനയിച്ച ചില തമിഴ് ചിത്രങ്ങളാണ്. ഇന്നത്തെ പ്രോഗ്രാം, അയിത്തം,ഇരകൾ ,രേവതിക്ക് ഒരു പാവക്കുട്ടി, ഉമാനിലയം, മോർച്ചറി തുടങ്ങിയവയെല്ലാം താരം അഭിനയിച്ച മലയാള ചിത്രങ്ങളാണ്.

ഇപ്പോഴതാ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി ഒരു പുതിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 80 കളിൽ തെന്നിന്ത്യൻ ലോകത്ത് നിറഞ്ഞുനിന്നിരുന്ന ഒരുകൂട്ടം താരങ്ങൾ ഒന്നിച്ചിരിക്കുകയാണ് ഇപ്പോൾ. അംബിക, ലിസി, സുഹാസിനി, രമ്യ കൃഷ്ണൻ,വിദ്യ ബാലൻ,രേവതി തുടങ്ങി നിരവധി താരങ്ങളെ ചിത്രത്തിൽ കാണാം. ലിസിയും, സുഹാസിനെയും, രേവതിയും ഒന്നിച്ചെടുത്ത ചിത്രങ്ങൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.ചിരഞ്ജിവി, ജാക്കി ശ്രോഫ്,അനിൽ കപൂർ,ശരത് കുമാർ, അർജുൻ,അനുപം ഖേർ,

വെങ്കിടെഷ്,ശക്തി കപൂർ ശശികുമാർ,ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നു. പലരും സിനിമ മേഖലയിൽ അത്രതന്നെ സജീവം അല്ലാതിരിക്കുമ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ എത്താൻ മറക്കാറില്ല എന്നത് വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. 80 കളിലെ ആ ഒരു സൗഹൃദത്തിന്റെ മാധുര്യം ഇന്നും ചിത്രങ്ങളിൽ നിലനിൽക്കുന്നു.11th year 80’s reunion what a delightful evening it was എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Radha (@radhanair_r)

Comments are closed.