
ഇതിലും എളുപ്പ മാർഗം വേറെ ഇല്ല.!! ഓരോന്നായി ഞെക്കി കൊടുക്കേണ്ട ഈ സൂത്രം ചെയ്‌താൽ മതി; കക്ക ഇറച്ചി ക്ളീൻ ചെയ്യാൻ വെറും ഒറ്റ മിനുട്ടിൽ.!! Clam Meat Easy Cleaning tricks
Clam Meat Easy Cleaning tricks : കക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ കക്ക വീട്ടിൽ കൊണ്ടുവന്ന് വൃത്തിയാക്കി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തത് കൊണ്ട് തന്നെ പലരും അതിന് മിനക്കെടാറില്ല. അതേസമയം വളരെ എളുപ്പത്തിൽ കക്ക വൃത്തിയാക്കി എടുത്ത് അത് എങ്ങനെ ഒരു രുചികരമായ വിഭവമാക്കി മാറ്റാമെന്ന് വിശദമായി മനസ്സിലാക്കാം.
കക്ക വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ അത് വെള്ളത്തിൽ ഇട്ട് രണ്ടോ മൂന്നോ തവണ നന്നായി കഴുകിയെടുക്കുക. ശേഷം ഒരു വെജിറ്റബിൾ ബോഡോ അല്ലെങ്കിൽ അതുപോലുള്ള മറ്റൊരു ബോഡോ എടുത്ത് അതിന് മുകളിലേക്ക് ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കൊടുക്കുക. അതല്ലെങ്കിൽ ഒരു സിപ്പർ പാക്കറ്റ് ഉപയോഗപ്പെടുത്തിയാലും മതി. അതിലേക്ക് കക്ക പരത്തി ഇട്ടശേഷം ചപ്പാത്തി കോൽ എടുത്ത് മുകളിലൂടെ റോൾ ചെയ്തു വിടുക.
ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കക്കയിലെ വേസ്റ്റ് എല്ലാം വേറിട്ട് വരുന്നതാണ്. ശേഷം അത് രണ്ടോ മൂന്നോ തവണ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. വീണ്ടും കക്കയിലെ വേസ്റ്റ് പൂർണ്ണമായും കളയാനായി ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന കക്കയുടെ ഇറച്ചി ഒരു പാനിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുമ്പോൾ ചെറുതായി പൊട്ടി വരുന്നത് കാണാം. ഈയൊരു സമയത്ത് അതിലേക്ക് അല്പം എണ്ണ കൂടി ഒഴിച്ച് ഒന്നുകൂടി ചൂടാക്കി എടുക്കുക.
ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി,ആവശ്യത്തിന് ഉപ്പ്,മറ്റു മസാലക്കൂട്ടുകൾ എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ വഴറ്റാം. ശേഷം എരുവിന് ആവശ്യമായ പച്ചമുളക്, ചെറുതായി അരിഞ്ഞെടുത്ത സവാള,തക്കാളി എന്നിവയിട്ട് ഒന്നുകൂടി വഴറ്റി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ചാൽ രുചികരമായ കക്ക വിഭവം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Clam Meat Easy Cleaning tricks Video Credit : Sabeena’s Magic Kitchen
Clam Meat Easy Cleaning tricks
Here are some easy tricks for cleaning clam meat:
Scrub and Rinse:
Scrub whole clams under running cold water to remove dirt and debris. Rinse several times until water runs clear.
Soak to Remove Grit:
Soak clams in a bowl of cold water mixed with salt (¼ cup salt for 4 cups water) for 20 minutes to 2 hours in the fridge. This helps the clams purge sand and grit. For extra thoroughness, lift clams to a fresh bowl of clean salted water and repeat the soak 2–3 times.
Shucking and Cleaning Meat:
To clean clam meat, open the shells with a shucking knife, loosen the meat, and rinse it well to remove any remaining sand. Alternatively, you can steam clams until they open, then remove the meat and rinse.
Final Rinse:
After extracting the meat, check for any internal grit, intestines, or dark bits and rinse thoroughly with fresh cold water.
With these easy steps your clam meat will be clean, grit-free, and ready for cooking in your preferred recipe
നോൺസ്റ്റിക്കിന് വിട.!! ഈ പൊടി കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി; മൺചട്ടി നോൺസ്റ്റിക് ആക്കി മാറ്റാം.!
Comments are closed.