ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഭക്ഷ്യ വസ്തുവായി കറുകപട്ടയെ പറയാൻ സാധിക്കും.ശരീരത്തിലെ ഷുഗർ ലെവൽ കുറക്കാനും,അമിത വണ്ണം ഇല്ലാതാക്കാനും കറുക പട്ടയുടെ ഉപയോഗം കൊണ്ട് സാധിക്കുന്നതാണ്.അതോടൊപ്പം ശരീരത്തിൽ അടിഞ്ഞു കൂടിയ ചീത്ത കൊളസ്ട്രോൾ ഒരു പരിധി വരെ കുറക്കാനും കറുകപട്ടയുടെ ശരിയായ ഉപയോഗം കൊണ്ട് സാധിക്കുന്നതാണ്.പ്രത്യേകിച്ച്, പ്രമേഹ രോഗികളിൽ ഇവ വളരെ ഫലവത്തായ രീതിയിൽ പ്രവർത്തിക്കുന്നതാണ്.
സാധാരണയായി ഭക്ഷണത്തോടൊപ്പം ഒരു സുഗന്ധ വ്യഞ്ജനം എന്ന രീതിയിൽ ആണ് ഇവ ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ ഗുണങ്ങൾ ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ കറുകപട്ട വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കിടക്കുകയാണ് വേണ്ടത്.ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം 2 മുതൽ 6 ഗ്രാം വരെ കറുകപട്ട പൊടിച്ചത് ഉപയോഗിക്കാവുന്നതാണ്.അരി ഭക്ഷണം കഴിച്ച ശേഷം കറുക പട്ട തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ
അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനായി സഹായിക്കും. പ്രമേഹ രോഗികൾക്ക് വെള്ളം തിളപ്പിച്ച് അതിൽ 1/4 ടീസ്പൂൺ അളവിൽ കറുകപട്ട പൊടിച്ചു ചേർത്ത് കുടിക്കാനായി കൊടുക്കാവുന്നതാണ്.കറുക പട്ട ഉപയോഗിക്കുന്നതിനു മുൻപായി ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. ഷുഗറിന് ഇൻസുലിൻ എടുക്കുന്നുവർ ഇവ കൂടുതൽ ആയി ഉപയോഗിച്ചാൽ ഷുഗർ ലെവൽ ഒരുപാട് താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്.
അതു പോലെ കറുക പട്ട തിരഞ്ഞെടുക്കുമ്പോൾ കാസിയ ടൈപ്പ് വാങ്ങാതെ സിലോൺ വിഭാഗത്തിൽ ഉള്ളവ തന്നെ നോക്കി വാങ്ങാനായി ശ്രദ്ധിക്കുക.ഡാർക്ക് ബ്രൗൺ നിറത്തിൽ കാണുന്ന കറുകപട്ട കാസിയ വിഭാഗത്തിൽ ആണ് ഉൾപ്പെടുന്നത്. ഇവയുടെ അമിത ഉപയോഗം കരൾ ഉൾപ്പടെയുള്ള ആന്തരിക അവയവങ്ങളെ തകരാറിൽ ആക്കും. അതു കൊണ്ട് ലൈറ്റ് ബ്രൗൺ നിറത്തിൽ ഉള്ള കറുവപട്ട തന്നെ നോക്കി വാങ്ങാനായി ശ്രദ്ധിക്കുക.ഇവയെല്ലാമാണ് കറുകപട്ട ഉപയോഗിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.video credit: Dr Rajesh Kumar
Comments are closed.