പുതിയ കളിവിരുതുകളുമായി സി ഐ ഡി മൂസയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു; ചിത്രീകരണം സ്കോട്ട്ലാൻഡിൽ…| CID Moosa 2nd Part Malayalam
CID Moosa 2nd Part Malayalam: പ്രേക്ഷകരെ കുടു കൂടാ ചിരിപ്പിച്ചു കൊണ്ട് ഗംഭീര വിജയം കരസ്തമാക്കിയ ദിലീപിന്റെ കോമഡി ചിത്രമാണ്ഐ ഡി മൂസ. ദിലീപ്- ഭാവന ജോഡികൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജോണി ആന്റണിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു. ഉദയ കൃഷ്ണ- സിബി കെ തോമസ് ടീം രചന നിർവ്വഹിച്ച ആ ചിത്രം നിർമ്മിച്ചത് ദിലീപ് ആയിരുന്നു. ഇന്നും മിനിസ്ക്രീനിൽ ഏറെ കാഴ്ചക്കരുള്ള ഈ ചിത്രത്തിന്റെ.
രണ്ടാം ഭാഗം വരുമോ എന്നുള്ള ചോദ്യം പ്രേക്ഷകർ ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി..രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു എങ്കിലും അവയൊന്നും എങ്ങുമെത്തിയില്ല. കുറച്ചുനാളുകൾക്ക് മുൻപ് സി ഐ ഡി മൂസ യിലെ പാട്ട് മിക്സ് ചെയ്തു കൊണ്ട് ഒരു പ്രോമോ വിഡിയോയും പുറത്തിറങ്ങിയിരുന്നു.എന്നാൽ ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത പങ്കുവെച്ചുകൊണ്ട്

സംവിധായകൻ ജോണി ആന്റണി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജോണി ആന്റണിയുടെ പ്രസ്താവന.. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നുo അതിന്റെ ചർച്ച നടക്കുകയാണെന്നും ജൂലൈ 23 ന് ചിത്രം ഇറങ്ങി 20 വർഷം തികയുകയാണെന്നും അന്ന് ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ
വിവരങ്ങൾ പുറത്തു വിടുമെന്നുമാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ പല പ്രധാന താരങ്ങളും ജീവിച്ചിരിപ്പില്ല എന്നതും ജഗതി ശ്രീകുമാറിന്റെ അപകടവും എല്ലാം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ എത്തരത്തിൽ ബാധിക്കും എന്നത് തന്നെയാണ് സംവിധായനു മുന്നിൽ നില നിൽക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് ശ്രദ്ദേയമാണ്.
Comments are closed.