ചുവരിലെ മാറാലയും, ഡോറും, കബോർഡും ക്ലീൻ ആക്കാൻ ഇത് മാത്രം മതി.!! Chuvarile Maralayum Doorum Clean-Cheyyan

നമ്മുടെ വീട് ഇപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള ഓരോ അംഗത്തിന്റെയും കടമയാണ്. ക്‌ളീനിംഗ് ജോലികൾ ആയിരിക്കും ഏതൊരു വീട്ടമ്മയെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. എത്ര തന്നെ ക്‌ളീൻ ചെയ്തു വൃത്തിയാക്കിയാലും ഇടയ്ക്കിടെ വരുന്ന മാറാലയും പൊടിയുമെല്ലാം വലിയ ഒരു തലവേദനയാണ്.

ചുവരിലെ മാറാലയും കിച്ചൻ കബോർഡുകളും അതുപോലെ തന്നെ ഡോറുമെല്ലാം എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ളത് ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതറിഞ്ഞാൽ പിന്നെ ക്‌ളീനിംഗ് ജോലികൾ ആർക്കും ബുദ്ധിമുട്ടായി തോന്നുകയില്ല.. ഇതിനായി ഒരു ബക്കറ്റിൽ വെള്ളമെടുക്കുക. അതിലേക്ക് കർപ്പുരം പൊട്ടിച്ചെടുക്കുക. കർപ്പുരം പ്രാണികളെ അകറ്റുന്നതിന് വളരെയധികം സഹായകമാണ്.

ഇതിലേക്ക് നമ്മൾ സാധാരണ ഉപയോഗിക്കുന്ന വിനെഗർ ചേർക്കുക. ഇതിലേക്ക് ഒരു തുണി മുക്കി എല്ലാ ഡോറുകളും അതുപോലെ കിച്ചൻ കബോഡുകളും എല്ലാം തുടയ്ക്കുകയാണെങ്കിൽ മാറാല പിന്നെ ആ പരിസരത്ത് പോലും വരുകയ്യില്ലാ എന്ന് മാത്രമല്ല കുറെ നാളത്തേക്ക് നമ്മൾ ഈ ഭാഗങ്ങൾ ഒന്നും വൃത്തിയാക്കുകയും ചെയ്യേണ്ടി വരില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.