ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!!

നമ്മുടെ തൊടിയിലും പറമ്പിലുമെല്ലാം ധാരാളം പല തരത്തിലുള്ള സസ്യങ്ങൾ കാണാറുണ്ട്. എന്നാൽ ഇവയെക്കുറിച്ചുള്ള കൃത്യമായ അറിവ് ഇല്ലാത്തതു മൂലം പാഴ്ചെടികൾ എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തി പറിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവക്ക് ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം. കേരളത്തിലുടനീളം ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് ചൊറിയണം.

ചൊറിയണം എന്നും കടിത്തുമ്പ, കൊടിത്തൂവ, കൊടുത്ത, കഞ്ഞിതുമ്പ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഈ സസ്യത്തിന് വിളിക്കുന്ന പേര് എന്ത് എന്ന് പറയുവാൻ മറക്കല്ലേ.. കർക്കിടക കഞ്ഞിയിൽ പ്രധാന ഔഷദമായതുകൊണ്ടാണ് ഇവ കഞ്ഞിതുമ്പ എന്നറിയപ്പെടുന്നത്. കർക്കിടക മാസത്തിലെ പത്തിലക്കറികളിൽ ഒരു പ്രധാനപ്പെട്ട സസ്യമാണ് ചൊറിയണം അല്ലെങ്കിൽ കൊടിത്തൂവ എന്ന് പറയുന്നത്.


മഴക്കാലത്ത് ആണ് സാധാരണയായി ഇവ കൂടുതലായി വളരുന്നത്. എന്നാൽ വേഗം പോയി ഈ ചെടി പറിക്കാനും പറ്റില്ല. ഇവയുടെ ഇലകൾ ദേഹത്ത് സ്പർശിക്കുകയാണെങ്കിൽ ചൊറിച്ചിൽ പോലുള്ള പല തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇവ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ചൊറിച്ചിൽ മാറുന്നതായിരിക്കും. ഇവയുടെ ഗുണങ്ങൾ അറിയാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.