തൊടുകുറി ശാസ്ത്രം.!! മനസ്സിൽ ഒരാഗ്രഹം വിചാരിച്ച് ഈ 4 ഇലകളിൽ ഒന്ന് സെലക്ട് ചെയ്യൂ.. നിങ്ങൾ ആഗ്രഹിക്കുന്നത് നടക്കുമോ ഇല്ലയോ എന്ന് നോക്കാം.!! Choose One from these four leaves Malayalam

Choose One from these four leaves Malayalam : ആഗ്രഹങ്ങളാണ് നമ്മെ ഓരോരുത്തരെയും ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത്. ചെറിയ ആഗ്രഹങ്ങൾ മുതൽ വലിയ ആഗ്രഹങ്ങൾ വരെ ഈ കുഞ്ഞു ജീവിതത്തിൽ നമുക്കുണ്ട്. നമ്മുടെ ശരീരത്തിനും ആത്മാവിനും വേണ്ട ഊർജ്ജം പ്രദാനം ചെയ്യുന്നതും ആഗ്രഹങ്ങൾ ആണെന്ന് പറഞ്ഞാൽ തെറ്റില്ല. ചുരുക്കിപ്പറഞ്ഞാൽ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് നമ്മൾ ഈ ഭൂമിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നത്. ആഗ്രഹമാണ് എല്ലാത്തിനും അടിസ്ഥാനം.

നിങ്ങളുടെ മനസ്സിൽ വളരെ നാളായി കൊണ്ടുനടക്കുന്ന ഒരു ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് തൊടുകുറി ശാസ്ത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാം. അതിന് ആദ്യം തന്നെ നിങ്ങളുടെ മനസ്സിലെ അതി തീവ്രമായ ആഗ്രഹം ആലോചിക്കുക. അതിനുശേഷം ആ ആഗ്രഹം കൈവരിച്ചു എന്നും അതിൽ നിങ്ങൾ എത്തിനിൽക്കുന്നു എന്നും സന്തോഷവാനാണ് എന്നും രണ്ടുമൂന്ന് നിമിഷം ചിന്തിക്കുക. അത് ചിന്തിച്ചുകൊണ്ട് തന്നെ താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന നാലിലയിൽ ഏതെങ്കിലും ഒരാൾ ഒരെണ്ണം തിരഞ്ഞെടുക്കുക.

ആദ്യം കണ്ടപ്പോൾ തന്നെ നിങ്ങൾക്ക് ആകർഷണവും ഇഷ്ടവും തോന്നിയ ഇല വേണം തിരഞ്ഞെടുക്കുവാൻ. ഹൈന്ദവ ശാസ്ത്രം അനുസരിച്ച് വളരെയധികം പ്രാധാന്യം അർഹിക്കുന്ന നാലിലകളാണ് താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത്. തുളസി, അരയാൽ, കൂവളം, ആര്യവേപ്പില എന്നിവയാണ് അത്. ഇനി തൊടുകുറി ശാസ്ത്രത്തിലൂടെ നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നറിയാം.

ലക്ഷ്മി ദേവിയുടെ സാന്നിധ്യം വളരെയധികം ഉള്ള ഇലയാണ് തുളസി എന്ന് പറയുന്നത്. ലക്ഷ്മി ദേവിയുടെ മുടി ഭൂമിയിൽ അവശേഷിച്ചത് പൊട്ടിമുളച്ചാണ് തുളസിയായി രൂപാന്തരപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. ഇനി നിങ്ങളുടെ ആഗ്രഹത്തിന്റെ ബാക്കി കാര്യങ്ങൾ അറിയുവാൻ താഴെക്കാണുന്ന വീഡിയോ പൂർണമായും കാണാൻ ശ്രമിക്കുക.Video Credit : Infinite Stories

Rate this post

Comments are closed.